നാളെ കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

July 22, 2026 - By School Pathram Academy

രാഹുല്‍ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ച , നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം പി മാരെ കയ്യേറ്റം ചെയ്ത മോദി ഭീകരതക്കെതിരെ നാളെ 23/07/2026, വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.

മുഴുവൻ ക്യാമ്പസുകളിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് , ക്ലാസ്സുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു അഭ്യർഥിച്ചു.ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.

പരീക്ഷാക്രമക്കേടുകളിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. തെരുവിലും പാർലമെന്റിലും പ്രതിഷേധം ആളിക്കത്തുന്നു. പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ ഡൽഹി പൊലീസ് നിർദയമായാണ് അടിച്ചൊതുക്കുന്നത്. പെൺകുട്ടികളെ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുറിവേറ്റ ശരീരവുമായി നിരവധിപേരെ ജന്തർ മന്തറിലെ സമരവേദിയിൽ കാണാം.

Category: Head Line

Recent

Load More