നാളെ സ്കൂൾ തുറക്കും;പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സർക്കുലർ
വിഷയം:- പൊതുവിദ്യാഭ്യാസം ‘ലഹരിവിരുദ്ധ 100 ദിന യജ്ഞം’ (No to Drugs) – സ്കൂൾതല പ്രവർത്തനങ്ങൾ ക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങളും സമയക്രമവും പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന :-
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നൂറുദിന കർമ്മപരിപാടി (ഇനം 161).
കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിലും വിദ്യാലയ പരിസരങ്ങളിലും ലഹരിവിപത്ത് പൂർണ്ണമായും തുടച്ചുനീക്കുന്നതിനായി സുപഥം എന്ന പേരിൽ ‘No to Drugs’ 100 ദിന യജ്ഞം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാലയ പരിസരങ്ങൾ 100% ലഹരി വസ്തുമുക്ത, വിൽപ്പന വിരുദ്ധ മേഖലകളാക്കി മാറ്റുന്നതിനും കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുപ്രവർത്തകർ എന്നിവരെ കോർത്തിണക്കിക്കൊണ്ട് സജീവമായ പ്രതിരോധം തീർക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങ ൾക്കും സമയക്രമത്തിനും അനുസൃതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
സർക്കുലർ
വിഷയം: ഓണം അവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് നൽകിയിരുന്ന ഓണാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, ആഗസ്റ്റ് 31-ന് എല്ലാ സ്കൂളുകളും വീണ്ടും തുറന്ന് പ്രവർത്തിക്കേണ്ടതാണ്. അവധിക്ക് ശേഷം അധ്യയനം പുനരാരംഭിക്കുമ്പോൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ എല്ലാ സ്കൂൾ മേധാവിമാരും കർശനമായി പാലിക്കേണ്ടതാണ്
1. ശുചിത്വം ഉറപ്പാക്കൽ: സ്കൂളും പരിസരവും, ക്ലാസ്സ് മുറികളും, പാചകപ്പുരയും, ശുചിമുറികളും അവധിക്ക് ശേഷം പൂർണ്ണമായും വൃത്തിയാക്കി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
2. ഉച്ചഭക്ഷണ പദ്ധതി: ഉച്ചഭക്ഷണ പദ്ധതി യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പ്രധാനാധ്യാപകർ മുൻ കൂട്ടി ഒരുക്കേണ്ടതാണ്.
3. കുടിവെള്ളം: കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കി ശുദ്ധജല ലഭ്യത ഉറപ്പാക്കണം. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തണം.
4. അക്കാദമിക് പ്രവർത്തനങ്ങൾ : ഒന്നാം പാദവാർഷിക പരീക്ഷയുമായി (ഓണപ്പരീക്ഷ) ബന്ധപ്പെട്ട മൂല്യനിർണ്ണയം വേഗത്തിൽ പൂർത്തിയാക്കി റിസൾട്ട് രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്.
5. ഹാജർ രേഖപ്പെടുത്തൽ: സ്കൂൾ തുറക്കുന്ന ദിവസം തന്നെ പരമാവധി കുട്ടികൾ ഹാജരാകുന്നുണ്ടെന്ന് ക്ലാസ്സ് ടീച്ചർമാർ ഉറപ്പുവരുത്തേണ്ടതാണ്.
എല്ലാ ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും തങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും
