പ്ലസ് വൺ പ്രവേശനം അനധിക്യത ഫീസ് പിരിവ് സംബന്ധിച്ച സർക്കുലർ

June 15, 2026 - By School Pathram Academy

പ്ലസ് വൺ പ്രവേശനം അനധിക്യത ഫീസ് പിരിവ്

സർക്കുലർ

വിഷയം:പ്ലസ്സ് വൺ പ്രവേശനം 2026-27 അനധികൃത ഫീസ് പിരിവ് സംബന്ധിച്ച്

സൂചന :സ.ഉ(സാധാ)നം.3529/2026/പൊ.വി.വ

സംസ്ഥാനത്തെ സർക്കാർ/ എയിഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലേയ്ക്കു ള്ള പ്ലസ്സ് വൺ പ്രവേശന സമയത്ത് സ്‌കൂൾ അധികാരികൾക്ക് വാങ്ങാവുന്ന ഫീസിൻെറ വിവരങ്ങൾ പ്രവേശനത്തിന് ഹാജരാക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രസ്തുത ഫീസ് മാത്രമേ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്നു വാങ്ങാവു എന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്.

എന്നാൽ ഇതിനു വിരുദ്ധമായി ചില ഹയർസെക്കണ്ടറി സ്‌കൂൾ അധികാരികൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാൾ ഉയർന്ന നിരക്കിൽ ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നുവെന്ന് പരാതികൾ ലഭിച്ചതിൻറ അടിസ്‌ഥാനത്തിൽ സംസ്ഥ‌ാന/ജില്ലാ തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് മിന്നൽ പരിശോധന ആരംഭിച്ചു.

അഡ്മ‌മിഷന് അനധികൃത പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടാൽ സ്‌കൂൾ അധികാരികൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതാണ്. ഹയർസെക്കണ്ടറി പ്രവേശന സമയത്ത് അലോട്ട്‌മെൻറ് ലെറ്ററിൽ സൂചിപ്പിച്ചിട്ടുള്ള ഫീസ് അല്ലാതെ മറ്റൊരു തരത്തിലും സ്കൂളിൽ ഫീസോ/ഫണ്ടോ നൽകേണ്ടതില്ലായെന്നും ഇത്തരത്തിൽ അനധികൃത പിരിവ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ചുവടെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് അറിയിക്കുന്നതിനൊടൊപ്പം പരാതി ഇ-മെയിൽ ആയി ictcelldge@gmail.com ലേയ്ക്ക് അറിയിക്കേണ്ടതുമാണ്. ബന്ധപ്പെടാവുന്ന നമ്പറുകൾ രക്ഷകർത്താക്കൾ

പൊതുവിദ്യാഭ്യാസ ഡയറക്ടർ

0471 2580508, 0471 580522

ജോയിൻറ് ഡയറക്‌ടർ(അക്കാഡമിക്)

0471 2580742

സീനിയർ ഫിനാൻസ് ഓഫീസർ

0471 2580730

കോർഡിനേറ്റർ ഐ.സി.റ്റി.സെൽ

0471 2529855

Recent

Load More