സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം,ഒന്നാം സമ്മാനം: ₹1 ലക്ഷം രൂപയും

August 23, 2026 - By School Pathram Academy

🎬ലഹരിക്കെതിരെ ഒരുമിക്കാം… ക്യാമറകളിലൂടെ പ്രതിരോധം തീർക്കാം !

​പ്രിയ വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ…

​സംസ്ഥാന ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ ശക്തമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം നമ്മൾ സംഘടിപ്പിക്കുകയാണ്.

​പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ എസ്.ഐ.ഇ.ടിയും (SIET) ആഭ്യന്തര വകുപ്പും സംയുക്തമായാണ് “തൂഫാൻ – ലഹരിക്കെതിരെ പോരാട്ടം” എന്ന പേരിൽ ഈ മത്സരം ഒരുക്കുന്നത്. എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദിനൊപ്പം ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു.

​ആർക്കൊക്കെ പങ്കെടുക്കാം?

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ (VHSE) തലങ്ങളിൽ പഠിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.

​മത്സരക്രമവും സമ്മാനങ്ങളും:

ആദ്യഘട്ടത്തിൽ ജില്ലാതലത്തിലാണ് മത്സരം നടക്കുക. ജില്ലയിൽ നിന്നും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്:

​ ജില്ലാതല ഒന്നാം സമ്മാനം: ₹10,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും

​ സംസ്ഥാനതല ഒന്നാം സമ്മാനം: ₹1 ലക്ഷം രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും

​ സംസ്ഥാനതല രണ്ടാം സമ്മാനം: ₹75,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും

​ സംസ്ഥാനതല മൂന്നാം സമ്മാനം: ₹50,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും

​ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കാൻ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിക്ക് വലിയ രീതിയിൽ സാധിക്കും. മികച്ച ആശയങ്ങളുമായി നമ്മുടെ കുട്ടികൾ മുന്നോട്ടുവരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ക്യാമറകളിലൂടെയുള്ള നിങ്ങളുടെ പോരാട്ടത്തിന് എല്ലാവിധ വിജയശംസകളും!

​#OperationToofan #SIET #SayNoToDrugs #ShortFilmContest #KeralaEducation #FightAgainstDrugs #KeralaGovernment

Category: Head Line

Recent

Load More