സെൻസസ് 2027 ;ലീവ് അനുവദിക്കുന്നത് സംബന്ധിച്ച്

സെൻസസ് 2027 – അവധി അനുവദിക്കുന്നത് സംബന്ധിച്ച്
ശനി, ഞായർ അവധി ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് പകരം അവധി അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ വിശദ രൂപം
സൂചന(1) പ്രകാരമുള്ള സർക്കാർ ഉത്തരവ് അനുസരിച്ച്, സെൻ സസ് 2027 ഒന്നാം ഘട്ട ഫീൽഡ് പ്രവർത്തനങ്ങളിൽ (HLO) ഏർപ്പെട്ടിരിക്കുന്ന സൂപ്പർവൈസർ, എന്യൂമറേറ്റർ, ആയി നിയോഗിക്കപ്പെട്ടി ട്ടുള്ള ജീവനക്കാർക്ക് 01/07/2026 മുതൽ 30/07/2026 വരെയുള്ള കാലയളവിൽ 20 പ്രവൃത്തി ദിവസങ്ങളിൽ പകുതി ദിവസമോ (Half Day) അല്ലെങ്കിൽ 10 പ്രവൃത്തി ദിവസങ്ങളിൽ പൂർണ്ണമായോ (Full Day) തങ്ങളുടെ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും മാറിനിൽക്കുന്നതിനുള്ള ആനുകൂല്യം അനുവദിച്ച് ഉത്തരവായിട്ടു ള്ളതാണ്.
എന്നാൽ പ്രതികൂലമായ കാലാവസ്ഥ ചില HLBകളിൽ വീടുകളുടെ എണ്ണക്കൂടുതൽ എന്നിവ കാരണം മേൽപ്പറഞ്ഞ അവധി ദിവസങ്ങൾ മാത്രം ഉപയോഗിച്ച് ജൂലൈ 30-നകം സെൻസസ് ജോലികൾ പൂർത്തി യാക്കാൻ സാധിക്കാത്ത അവസ്ഥ യുണ്ടെന്ന് ചാർജ് ഓഫീസർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തന്നെ കൃത്യതയോടെ പൂർത്തിയാക്കു ന്നതിനായി സർക്കാർ പൊതു ഈ സാഹചര്യത്തിൽ, ദേശീയ പ്രാധാന്യമുള്ള സെൻസസ് പ്രവർത്തനങ്ങൾ ജൂലൈ 30-നകം അവധി ദിവസങ്ങളിലോ/ഞായറാഴ്ചകളിലോ (അധ്യാപകർക്ക് ശനിയാഴ്ചകളിലും) ജില്ലയിൽ സെൻസസ് ഫീൽഡ് ഡ്യൂട്ടി നിർവ്വഹിക്കുന്ന മുഴുവൻ ജീവനക്കാർക്കും അധ്യാപകർക്കും ആയത് സാക്ഷ്യപ്പെടുത്തിയ ചാർജ് ഓഫീസറുടെ സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിൽ അതത് ഓഫീസ് മേധാവികൾ കോമ്പൻസേറ്ററി ലീവ് അനുവദിക്കേ ണ്ടതാണ്.
കൂടാതെ സെൻസസ് ജോലികൾക്കായി അംഗീകൃത അവധിയെടുക്കുന്ന ജീവനക്കാർക്ക് അവരുടെ ഹാജർ പുസ്തകത്തിൽ ഡ്യൂട്ടി ലീവാണ് രേഖപ്പെടുത്തേണ്ടത്. യാതൊരു കാരണവശാലും ആകസ്മിക അവധി രേഖപ്പെടുത്തുവാൻ പാടുള്ളതല്ല. എറണാകുളം ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് മേധാവികളും, തങ്ങളുടെ ഓഫീസിന് കീഴിലുള്ള സെൻസസ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ അവരുടെ ജോലികൾക്കായി കൃത്യമായി വിടുതൽ ചെയ്യേണ്ടതും മേൽപ്പറഞ്ഞ പ്രകാരം അവധികൾ അനുവദിക്കുന്നതിനും സെൻസസ് പ്രവർത്തനങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട താതുമാണ്. ജൂലൈ 30 നു സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന തിനായി എല്ലാ ഓഫീസ് മേധാവികളും ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും ജീവനക്കാർക്കും ആവശ്യമായ പിന്തുണയും സഹകരണവും നൽകേ ണ്ടതാണ്.
ഈ നിർദ്ദേശം അതീവ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് യാതൊരു വീഴ്ചയും കൂടാതെ കർശനമായി പാലിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട നിയമപ്രകാരം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്.
