സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പരിസ്ഥിതി ദിന ക്വിസ്

ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്താൻ തയ്യാറാക്കിയിട്ടുള്ള പരിസ്ഥിതി ദിന ക്വിസ് മത്സരത്തിനുള്ള ചോദ്യോത്തരങ്ങൾ
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?
കണ്ണൂർ
ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേർ?
ടോർണാഡോ
WWF ന്റെ ചിഹ്നം?
ഭീമൻ പാണ്ട
കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത് ആരുടെ പേരിലാണ് ?
അശ്രുതാദേവി ബൈഷ്നോയി
ആമസോൺ മഴക്കാടുകൾ ഏത് രാജ്യത്താണ് ?
ബ്രസീൽ (തെക്കേ അമേരിക്ക)
ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?
എൽ. ഇ. ഡി വിളക്ക്
UNEP ന്റെ പൂർണരൂപം?
United Nations Environment Programme
ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
പറമ്പികുളം
ക്യോട്ടോ പ്രോട്ടോക്കോളിൽ ഒപ്പിടാത്ത രാജ്യങ്ങൾ ?
അമേരിക്ക, ആസ്ട്രേലിയ
അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ് ?
ചാലക്കുടിപ്പുഴ
ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വർഷം?
1973
“ചിപ്കോ ” പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
സുന്ദർലാൽ ബഹുഗുണ
ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബൺ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബൺ ടാക്് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?
ഫിൻലൻഡ്
മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ?
ജൂലിയ ബട്ടർഫ്ളൈ ഹിൽ
ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമിതിയായ UNEP യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുകയാണല്ലോ. 2021ലെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ആതിഥേയ രാജ്യമേത് ?
പാക്കിസ്ഥാൻ
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?
ആമസോൺ കാടുകൾ
ഭൗമദിനമായി ആചരിക്കുന്നത്?
ഏപ്രിൽ 22
ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും ജീവലോകത്തുണ്ടാക്കുന്ന വിപത്തുക്കളെപ്പറ്റി ലോകത്തിന് മനസിലാക്കികൊടുത്ത റേച്ചൽ കാർസൻൻറെ പ്രശസ്ത പുസ്തകം ?
സയലെന്റ്റ് സ്പ്രിംഗ് ( silent spring)
WWF ന്റെ പുർണരൂപം? World Wildlife Fund
