സ്കൂൾ പാചക തൊഴിലാളികളുടെ ചുമതലകൾ

June 06, 2026 - By School Pathram Academy

പാചക തൊഴിലാളികളുടെ ചുമതലകൾ

 

1) പ്രഥമാദ്ധ്യാപകൻ പ്രഥമാദ്ധ്യപിക നിഷ്കർഷിക്കുന്ന സമയക്രമ മനുസരിച്ചായിരിക്കണം പാചകത്തൊഴിലാളികൾ സ്കൂളുകളിൽ എത്തിച്ചേരേണ്ടതും തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിക്കേണ്ടതും

2. ആരംഭിക്കുന്നതി പരിസരം പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതാണ്.

3) ചാർജ്ജുള്ള അദ്ധ്യാപകൻ/അദ്ധ്യാപികയുടെ സാന്നിദ്ധ്യത്തിൽ വേണം ഉച്ചരക്ഷണം പാചകം ചെയ്യുന്നതിനാ വശ്യമായ അരി അളന്നെടുക്കേണ്ടത്. ആവശ്യമായ അരി അളന്നെടുത്തതിനു ശേഷം അരി ചാക്കിൻ്റെ വായ് ഭാഗം സുരക്ഷിതമായി മൂടി വയ്യേണ്ടതാണ്. ഉച്ചക്ഷേണം പാചകം ചെയ്യുന്നതിനാ വശ്യമായ ഭക്ഷ്യ വസ്തുക്കൾ ഈർപ്പം തട്ടാതെ സുരക്ഷിതമായി, കൃത്യമായ അകലത്തിലും ക്രമത്തിലും അടുക്കും ചിട്ടയോടും കൂടി സ്റ്റോർ മുറിയിൽ സൂക്ഷിക്കേണ്ടതാണ്.

4) ചാർജ്ജുള്ള അദ്ധ്യാപകൻ അദ്ധ്യാപികയുടെ നിർദ്ദേശം അനുസരിച്ച് മെനു പ്രകാരം ഉച്ചഭക്ഷണം പാചകം ചെയ്യേണ്ടതാണ്. ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം നഷ്ട്‌ടപ്പെടാതെവേണം അവ പാചകത്തിനായി തയ്യാറാക്കേണ്ടതും തുടർന്ന് പാചകം ചെയ്യേണ്ടതും.

5) വ്യക്തി ശുചിസം കർശനമായി പാലിക്കേണ്ടതാണ്. പാചകം ചെയ്യുന്ന ഘട്ടത്തിലും പാചകം ചെയ്ത ഭക്ഷണം കട്ടികൾക്ക് വിളമ്പി നൽകുന്ന അവസരത്തിലും ഹെഡ് ക്യാപ്, എവൺ, ഹാന്റ് ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. കീറിയതോ നീളം കുറഞ്ഞതോ ആയ ഗ്ലൗസ് ഉപയോഗിക്കുവാൻ പാടില്ല.

6) പാചകം ചെയ്യുന്ന സമയത്തും മറ്റും ശുചിമുറികൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് ശുചിയാക്കിയതിന് ശേഷം മാത്രമേ പാചകമോലികൾ തുടർന്ന് നിർവ്വഹിക്കുവാൻ പാടുള്ളൂ.

7.നീളമുള്ള കമ്മലുകൾ, വളകൾ, വാച്ച് കൈചെയിൻ എന്നിവ നിർബന്ധമായും ഒഴിവാക്കണം.

8) പകർച്ചവ്യാധിയോ മറ്റെന്തെങ്കിലും അസുഖങ്ങളോ ഉള്ള പക്ഷം ചുമതലകളിൽ നിന്നും വിട്ടു പ്രഥമാദ്ധ്യാപകന് അദ്ധ്യാപികയ്ക്ക് നൽകേണ്ടതുമാണ്. അസുഖം മാറി തിരികെ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് മെഡിക്കൽ ഫീറ്റിനസ് സർട്ടിഫിക്കറ്റ് നിർബന്ധമായും പാചകതൊഴിലാളി ഹാജരാക്കേണ്ടതാണ്.

9) പാചകവാതകം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ട താണ്.

10) നാടിന്റെ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ രണ്ടു മക്കൾക്കാണ് ഭക്ഷണം തയ്യാറാക്കി നൽകുന്നത് എന്ന ബോധ്യം ഉൾക്കൊണ്ട്, അങ്ങേയറ്റം ശ്രദ്ധയോടും കരുതലോടും വേണം ഓരോ പാചക ത്തൊഴി‌ലാളിയും തങ്ങളിൽ നിക്ഷിപ്തമായ ജോലികൾ നിർവ്വഹിക്കുവാൻ

11) പാചകം ചെയ്യുന്ന വേളയിൽ സിഗരറ്റ്, മദ്യപാനം, മുറുക്കാൻ/ലഹരി പദാർത്ഥ ങ്ങൾ എന്നിവ ഉപയോഗി ക്കുവാൻ പാടുള്ളതല്ല

12) മേൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന പിരിച്ചുവിടുന്നതട ക്കമുള്ള നടപടികൾ സ്വീകരിക്കുവാൻ ഉച്ചഭക്ഷണ കമ്മറ്റികൾക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

Recent

Load More