അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം – 2026 – സംബന്ധിച്ച സർക്കുലർ

സർക്കുലർ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം.
:-DGE/10890/2026-M4
തിയതി 23-06-2026
വിഷയം:- പൊതുവിദ്യാഭ്യാസം – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം – 2026 – സംബന്ധിച്ച്
ലഹരിവസ്തുക്കളുടെ ഉപയോഗവും ദുരുപയോഗവും സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതി നുമായി എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്‌ഡഡ് സ്കൂളുകളിലും 2026 ജൂൺ 26-ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കേണ്ടതാണ്.
ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ടതാണ്.
1. സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ τυφετούθο നൽകുകയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്യുക.
2. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുക.
3. പോസ്റ്റർ രചന, ചിത്രരചന, ഉപന്യാസം, പ്രസംഗം, കവിതാരചന, ക്വിസ്, നാടകം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക. ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന അവബോധ റാലികളും ക്യാമ്പയിനുകളും നടത്തുക.
5. വിദ്യാർത്ഥികൾ. രക്ഷിതാക്കൾ. അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക.
6. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാർത്ഥി കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.
7. 1 മില്ല്യൺ ഫാൻ ഗോൾസ് @ വേർഡ് കപ്പ് 2026 എന്ന ക്യാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഓരോ സ്ക്കൂളിലും പ്രേത്യേക ഗോൾ പോസ്റ്റ് സജ്ജമാക്കി ഗോളടിക്കൽ പരിപാടി നടത്തേണ്ടതാണ്.
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതി നുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി എല്ലാ സ്കൂൾ മേധാവികളും ഈ പരിപാടികൾ വിജയകരമായി സംഘടിപ്പി ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
