കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന അവാർഡ്

February 18, 2026 - By School Pathram Academy

കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന അവാർഡ്

പ്രമുഖ പരിസ്ഥിതി സംരക്ഷണ സംഘടനയായ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ്റെ മികച്ചപരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന തല  അവാർഡ് ജി വി എച്ച് എസ് കാഞ്ഞങ്ങാട് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്.

“വിഷരഹിത കറിവേപ്പില ഗ്രാമം കാഞ്ഞങ്ങാട്” , ജല, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ” പ്ലാസ്റ്റിക് മനുഷ്യൻ’ സ്കൂൾ ക്യാമ്പസിലൂടെ , “പ്ലാസ്റ്റിക്കിനെതിരെ ക്വിക്ക് “, പ്ലാസ്റ്റിക്കിനെതിരെയുള്ള ഷോർട്ട് ഫിലിം,”ക്ലീൻ പുഞ്ചാവി കടപ്പുറം “ക്യാമ്പയിനിൻ്റെ ഭാഗമായി കടപ്പുറത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്ത പദ്ധതി, “മുളക് പാടം ” “ഒരു കുട്ടിക്ക് ഒരു ഗ്രോ ബാഗ്” , കിണർ വൃത്തിയാക്കലും ജല പ്രതിഞ്ജയും, “പ്ലാസ്റ്റിക്ക് ബോട്ടിൽ തൊട്ടിൽ”പെൻ ബോക്സ് തുടങ്ങിയ പദ്ധതികൾ.

ഔഷധ സസ്യ സംരക്ഷണം, പച്ചപ്പാത, ജന്മദിനത്തിനും വിശേഷ ദിവസങ്ങളിലും ഒരു വൃക്ഷ തൈ നടുന്ന ‘”ഇഷ്ട മരം പദ്ധതി”,സ്വാതന്ത്ര്യവാർഷികതൊടാനുബന്ധിച്ച് 79 മരം നടീൽ, സർദാർ @ 150 ക്യാമ്പയിന്റെ ഭാഗമായി 150 മരം നടീൽ പദ്ധതി, ഗാന്ധി പീസ് ട്രീ @ 156 ഭാഗമായി 156 മരം നടീൽ പദ്ധതി, “പൂവനി” – ചെണ്ടുമല്ലി കൃഷി എന്നിവയാണ് പുരസ്കാ രത്തിന് അർഹമാക്കിയത്. വിദ്യാർത്ഥികൾ പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുന്ന തരത്തിലുള്ള മനസ് മാറിയെന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ പറഞ്ഞു.

ആലപ്പുഴ റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപകൻ ഡോ. സൈജു ഖാലിദ്, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പത്മകുമാർ, ഷാജ ഹാൻ രാജധാനി, അഡ്വക്കേറ്റ് കെ.പി ശ്രീകുമാർ, ഡോ.എ.പി മുഹമ്മദ്, ഷീജ നൗഷാദ്, റജി ജോമി , മറ്റു ജനപ്രതിനിധി കളുടെയും സാന്നിധ്യത്തിൽ എൻ. എസ്. എസ് ക്ലസ്റ്റർ കോ – കോർഡിനേറ്റർ സമീർ സിദ്ധിഖി, പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പത്മകുമാറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

Recent

Load More