ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താവുന്ന ക്വിസ് മത്സരത്തിനുള്ള ചോദ്യോത്തരങ്ങൾ

Environment Day Quiz
വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
ഇടുക്കി
മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
വയനാട്
കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
അഞ്ച് (5)
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്? തെന്മല (കൊല്ലം)
കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ഏത്? ചെന്തുരുണി വന്യജീവിസങ്കേതം
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്?
മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
കണ്ടൽ ചെടികൾ
‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?
മംഗളവനം
ലോക വന ദിനം എന്നാണ്?
മാർച്ച് 21
ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്?
മാർച്ച് 22
കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? പൂക്കോട് തടാകം വയനാട്
കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്?
ചിങ്ങം-1
സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വർഷം?
1972 (ജൂൺ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓർമക്കായിട്ടാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)
UNEP ന്റെ പൂർണരൂപം?
United Nations Environment Programme
