ദി സ്കൂൾ വോയ്സ് പത്രം പ്രകാശനം ചെയ്തു

ദി സ്കൂൾ വോയ്സ് പത്രം പ്രകാശനം ചെയ്തു
പള്ളിപ്രം :
അൽ മുബാറക് യു പി സ്കൂൾ 2025- 26 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച ദി സ്കൂൾ വോയിസ് പത്രം അധ്യാപക നും,എഴുത്തുകാരനും,ഓൺലൈൻ സ്കൂൾ പത്രം എഡിറ്ററുമായ കെ എം മൊയ്തീൻഷ നിർവഹിച്ചു.
2025ലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടിയ സ്കൂളാണ് അൽ മുബാറക് യു പി സ്കൂൾ പള്ളിപ്പുറം. സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഷിബി ടീച്ചർ സ്വാഗതം ആശംസിച്ചു. യോഗം സ്കൂൾ മാനേജർ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി എസ് ഫാറൂഖ് മാതൃസംഘം പ്രസിഡണ്ട് അൻസിയ സ്റ്റാഫ് സെക്രട്ടറി സാബിറ പി ബി എന്നിവർ സംസാരിച്ചു.
ഇക്കഴിഞ്ഞ അദ്ധ്യായം അധ്യയന വർഷം വിവിധ മാതൃകാപരമായ പ്രവർത്തനമാണ് അൽ മുബാറക്ക് യുപി സ്കൂൾ നിർവഹിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് പഠനസൗകര്യം വർദ്ധിപ്പിക്കുന്നതിന് സ്കൂൾ എ.സി റൂമാക്കി ഉയർത്തിയത് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മികച്ച പ്രവർത്തനം പരിഗണിച്ചുകൊണ്ട് കേരള റെക്കോർഡ്സ് ന് സ്കൂൾ മാനേജർ അർഹനായി. വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ ആണ് വിദ്യാഭ്യാസ ഉപജില്ല റവന്യൂ ജില്ലാ മേളകളിൽ പങ്കെടുത്ത് കരസ്ഥമാക്കിയത്.
