നന്ദി ആലപ്പുഴ…വീണ്ടും കാണാം.സ്നേഹത്തോടെ…

പ്രിയപ്പെട്ടവരെ,
ഈ മനോഹരമായ ജില്ലയിൽ ജില്ലാ കളക്ടറായി സേവനം അനുഷ്ഠിക്കാൻ ലഭിച്ച അവസരം എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ അധ്യായങ്ങളി ലൊന്നാണ്. ഇന്ന് ഈ സ്ഥാനത്ത് നിന്ന് മാറുമ്പോൾ, നിങ്ങൾ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടപറയുകയാണ്.
ആലപ്പുഴയെ കൂടുതൽ ശക്തമായ, സുസ്ഥി രമായ, ജനകീയമായ ജില്ലയായി മാറ്റാനുള്ള പരിശ്രമത്തിൽ നമ്മൾ ഒരുമിച്ച് കൈകോ ർത്തു. വേമ്പനാട് കായൽ ശുചീകരണം, കാർഷിക മേഖലയിലെ പുതുയുഗ മുന്നേറ്റ ങ്ങൾ, കർഷകരുടെ ക്ഷേമത്തിനായുള്ള ഇടപെടലുകൾ, ആരോഗ്യ മേഖലയിലെ വികസനങ്ങൾ തുടങ്ങി എല്ലാം നമ്മൾ ഒറ്റക്കെട്ടായി നിന്ന് കൈവരിച്ച നേട്ടങ്ങ ളാണ്.
റവന്യൂ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ സാധിച്ചു. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എളുപ്പ ത്തിൽ എത്തിക്കുന്നതിനായുള്ള ഡിജിറ്റ ലൈസേഷൻ പ്രവർത്തികൾ നടപ്പാക്കി. പ്രളയം പോലുള്ള ദുരന്തനിവാരണ സമയങ്ങളിൽ പ്രതിരോധ പ്രവർത്തന ങ്ങളിലും അടിയന്തര ഇടപെടലുകളിലും നാം ഒരുമിച്ചു നിന്നത് സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. ഓരോ വെല്ലുവിളിയും നമ്മൾ ഒരോ അവസരങ്ങളാക്കി മാറ്റി.
സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, യുവജനങ്ങൾക്കായുള്ള അവസരങ്ങൾ, സാമൂഹ്യ ക്ഷേമ പദ്ധതികളുടെ കാര്യക്ഷ മമായ നടപ്പാക്കൽ ഇവയെല്ലാം ഈ ജില്ലയുടെ ഭാവിക്ക് ശക്തമായ അടിസ്ഥാ നം സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ ഇന്ന്, ഇവിടുന്ന് മടങ്ങുമ്പോൾ എന്റെ ഏറ്റവും വലിയ നേട്ടം ഈ പദ്ധതികളോ കണക്കുകളോ അല്ല.. മറിച്ച് നിങ്ങളുമായുണ്ടായ ആത്മബന്ധമാണ്. ഓരോ മുഖവും ഓരോ അനുഭവവും ഓരോ നിമിഷവും എന്റെ മനസിൽ എന്നും നിലനിൽക്കും.
എന്നെ വിശ്വസിച്ച ജനങ്ങളോട്, കൂടെ നിന്ന സഹപ്രവർത്തകരോട്, ജനപ്രതിനി ധികളോട്, മാധ്യമ സുഹൃത്തുക്കളോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ആലപ്പുഴ ഒരു ജോലി സ്ഥലം എന്നതിലു പരി എന്റെ കുടുംബം തന്നെയാണ്. ഇവിടു ത്തെ ഓർമ്മകളുമായി ഇനി മടങ്ങട്ടെ.
നിങ്ങളുടെ സ്നേഹവും പിന്തുണയും എപ്പോഴും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. നന്ദി ആലപ്പുഴ…വീണ്ടും കാണാം.സ്നേഹത്തോടെ,
അലക്സ് വർഗീസ് ഐ.എ.എസ്.
