പാതയോരങ്ങളിലെ ഫുട്ബോൾ ഫ്ലക്സ് സ്ഥാപിക്കൽ ഹൈക്കോടതി വിധിക്കെതിര്

June 19, 2026 - By School Pathram Academy

പ്രേഷകൻ

ജോയിന്റ് ഡയറക്ടർ

സ്വീകർത്താവ്

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും

സർ.

വിഷയം:

തദ്ദേശ സ്വയംഭരണ വകുപ്പ് – ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച അനധികൃതമായി പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹോർഡിംഗുകൾ. ബോർഡുകൾ, ബാനറുകൾ, കൊടി‌തോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത് – സംബന്ധിച്ച്

2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി ഹോർഡിംഗുകൾ, ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങൾ വികൃതമാക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതുമായ ഇത്തരം പ്രവൃത്തികൾ നിലവിലുള്ള ബഹു. ഹൈക്കോടതി ഉത്തരവുകളുടെയും സർക്കാർ നിർദ്ദേശങ്ങളുടെയും ലംഘനമാണ്.

ഈ സാഹചര്യത്തിൽ, താങ്കളുടെ തദ്ദേശ സ്ഥാപന പരിധിയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാത്തരം അനധികൃത ഹോർഡിംഗുകളും ബാനറുകളും കൊടിതോരണങ്ങളും മറ്റും അടിയന്തരമായി നീക്കം ചെയ്യുന്നതിന് കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ താഴെ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്.

1. അനധികൃതമായി ഇവ സ്ഥാപിച്ച വ്യക്തികൾ സംഘടനകൾ എന്നിവരിൽ നിന്നും പിഴ നീക്കം ചെയ്യുന്നതിനുണ്ടാകുന്ന ചിലവുകൾ എന്നിവ ഈടാക്കേണ്ടതാണ്.
മേൽ വിഷയത്തിലേക്കും സൂചനകളിലേക്കും എല്ലാ സെക്രട്ടറിമാരുടെയും ശ്രദ്ധ അടിയന്തരമായി ക്ഷണിക്കുന്നു.

2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി ഹോർഡിംഗുകൾ, ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ വ്യാപകമായി സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങൾ വികൃതമാക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതുമായ ഇത്തരം പ്രവൃത്തികൾ നിലവിലുള്ള ബഹു. ഹൈക്കോടതി ഉത്തരവുകളുടെയും സർക്കാർ നിർദ്ദേശങ്ങളുടെയും ലംഘനമാണ്.

ഈ സാഹചര്യത്തിൽ, താങ്കളുടെ തദ്ദേശ സ്ഥാപന പരിധിയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാത്തരം അനധികൃത ഹോർഡിംഗുകളും ബാനറുകളും കൊടിതോരണങ്ങളും മറ്റും അടിയന്തരമായി നീക്കം ചെയ്യുന്നതിന് കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടാതെ താഴെ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണ്.

1. അനധികൃതമായി ഇവ സ്ഥാപിച്ച വ്യക്തികൾ സംഘടനകൾ എന്നിവരിൽ നിന്നും പിഴ നീക്കം ചെയ്യുന്നതിനുണ്ടാകുന്ന ചിലവുകൾ എന്നിവ ഈടാക്കേണ്ടതാണ്.

Recent

Load More