പുകയില രഹിത വിദ്യാലയം ക്യാമ്പയിനിൽ പങ്കുചേർന്ന് മുഹിമ്മാത്ത് സ്കൂൾ

പുകയില രഹിത വിദ്യാലയം ക്യാമ്പയിനിൽ പങ്കുചേർന്ന് മുഹിമ്മാത്ത് സ്കൂൾ
പുത്തിഗെ: കേരള സംസ്ഥാന ആരോഗ്യ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പുകയില രഹിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായി മുഹിമ്മാത്ത് സ്കൂളിൽ പുകയില-ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ സജീവമായി പങ്കാളികളായി.
സമൂഹത്തിൽ പുകയില ഉൽപ്പന്നങ്ങളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗവും പ്രചാരണവും വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ അഹമ്മദ് സാദിഖ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ലഹരിമുക്ത സമൂഹ നിർമാണത്തിൽ വിദ്യാർഥികളുടെ പങ്ക് എടുത്തുപറയുകയും ചെയ്തു.
അഷ്റഫ് സഖാഫി ഉളുവാർ, അധ്യാപകരായ രാജീവൻ കെ., ജിനേഷ് കുമാർ, സന്തോഷ് കുമാർ, ദേവരാജൻ, റൈഹാനത്ത്, സന്ധ്യലത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
