പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കൽ

നിയമസഭ ഇലക്ഷൻ – 2026
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കൽ.
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പോസ്റ്റിംഗ് ഓർഡർ സഹിതം 2026 മാർച്ച് 24 മുതൽ 29 വരെ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് നടക്കുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം.
സെക്കന്റ് പോളിംഗ് ഓഫീസർ, തേർഡ് പോളിംഗ് ഓഫീസർ എന്നിവർക്ക് സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ മേൽ കാലയളവിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എല്ലാ പോളിംഗ് ഓഫീസർമാർക്കും രണ്ടാംഘട്ട പരിശീലനം നടക്കുന്നതാണ്. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള ‘വോട്ടർ ഫെസിലിറ്റേഷൻ സെന്റർ’ ക്രമീകരിക്കു ന്നതാണ്.
തിരഞ്ഞെടുപ്പ് ദിവസം മറ്റ് ഇലക്ഷൻ ഡ്യൂട്ടികൾ ലഭിച്ച ജീവനക്കാർക്കും സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ 2026 മാർച്ച് 24 മുതൽ 29 വരെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
