മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂളുകൾക്ക് സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി പ്രൊപ്പോസൽ സമർപ്പിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ

September 24, 2025 - By School Pathram Academy

സർക്കാർ ഉത്തരവിന്റെ വിശദരൂപം

സംസ്ഥാനത്ത് മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂളുകൾക്ക് സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് സർക്കാർ എയ്ഡഡ് ലോവർ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ തലങ്ങളിൽ ക്ലാസ് ശരാശരി കുട്ടികളുടെ എണ്ണം 15 ആയി നിശ്ചപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ എണ്ണം 15ൽ കുറവായാൽ അങ്ങനെയുള്ള സ്കൂളുകളെ മതിയായെണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂൾ ആയാണ് പരിഗണിക്കുന്നത്.ഇത്തരത്തിലുള്ള സ്കൂളുകൾ സ്കൂൾ പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നതിൽ നിരവധി പ്രശ്നങ്ങളും കാലതാമങ്ങളും നേരിടുന്ന സാഹചര്യത്തിൽ  അക്കാദമിക വർഷം അവസാനിച്ച ശേഷവും പ്രൊപ്പോസലുകൾ സമർപ്പിക്കുന്നതിനും സമയ ബന്ധിതമായി ഉത്തരവ് പുറത്തിറക്കുന്നതിന് കാലതാമസം നേരിടുന്നു. മേൽ സാഹചര്യത്തിൽ ചുവടെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ച് പ്രഥമ അധ്യാപകർ /മാനേജർ പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ടതാണ്.

നിർദ്ദേശങ്ങൾ

1.പ്രഥമ അധ്യാപകർ /മാനേജർ ശുപാർശ കത്ത്

2.നിശ്ചിത മാതൃകയിലുള്ള പ്രൊപ്പോസലുകൾ

3. ഇളവ് ആവശ്യപ്പെടുന്ന സമയത്തെ തസ്തിക നിർണയ ഉത്തരവ്

4. ജൂലൈ 31 ന്   ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ കാലതാമസം വരുത്തിയതിന്റെ വിശദീകരണം

നം ഡിജിഇ 16039/ 2025 എൻ എസ് 1

Recent

Load More