മാർഗ്ഗദീപം സ്കോളർഷിപ്പ് തിയതി നീട്ടി

September 24, 2025 - By School Pathram Academy

മാർഗ്ഗദീപം  സ്കോളർഷിപ്പ് തിയതി നീട്ടി

സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന മുസ്ലിം – കൃസ്ത്യൻ എല്ലാ വിഭാഗ ക്കാർക്കും സിഖ്, ബുദ്ധ, ജൈന, പാഴ്സി ജന സംഖ്യാനുപാതികമായി മാർഗ്ഗദീപം സ്കോളർഷിപ്പ് തീയതി സെപ്റ്റംബർ 29 വരെ നീട്ടി.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ കുട്ടികൾക്കാണ് മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നത്. 1500 രൂപയാണ് സ്കോളർഷിപ്പ് തുകയായി നൽകുന്നത്. കുടുംബ വാർഷിക വരുമാനം 250,000 രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥാപന മേധാവി അപേക്ഷ സമർപ്പിക്കണം. https://margadeepam.kerala.gov.in/ എന്ന ലിങ്ക് വഴി വേണം അപേക്ഷിക്കാൻ.

Category: Head Line

Recent

Load More