വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് പരിശോധിക്കാം

March 25, 2026 - By School Pathram Academy

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് പരിശോധിക്കാം

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും, സീരിയൽ നമ്പറും, പാർട്ട്നമ്പറും അറിയുന്നതിന് മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് ഓൺലൈനിൽ പരിശോധിക്കാം.

മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക.

https://electoralsearch.eci.gov.in/
എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കണം. എപിക് നമ്പർ( നമ്മുടെ Election ID കാർഡിൽ കാണുന്ന 10 അക്കം ഉള്ള നമ്പർ )നമ്പറിൽ നൽകുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്താൽ പേര് വിവരങ്ങൾ ലഭ്യമാകും. നിങ്ങളുടെ മണ്ഡലം ഏതാണെന്നും ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടത് എന്നും, പാർട്ട്‌ നമ്പറുഒ, ( ബൂത്ത്‌ നമ്പർ തന്നെയാണ്) സീരിയൽ നമ്പറും കാണാം.

2.ഇതേ പേജിലെ രണ്ടാമത്തെ ഓപ്ഷനാണ് ‘സേർച്ച് ബൈ ഡീറ്റയിൽസ്‌’. സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസോ അല്ലെങ്കിൽ ജനന തീയതിയോ നൽകുന്നതാണ് ഒന്നാം ഘട്ടം. അടുത്ത കോളത്തിൽ വോട്ടർപ്പട്ടികയിലെ ബന്ധുവിന്റെ പേര്‌ നൽകണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നൽകിയാൽ വിവരങ്ങൾ ലഭിക്കും.

3.മൂന്നാമത്തെ ഓപ്ഷൻ ‘സേർച്ച് ബൈ മൊബൈൽ’ ആണ്‌. വോട്ടർപ്പട്ടികയുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ രീതിയിൽ വിവരമറിയാൻ സാധിക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത് മൊബൈൽ ഫോൺ നമ്പറും നൽകിയാൽ ഒടിപി എത്തും. ഇത് നൽകിയാൽ വോട്ടറുടെ വിവരങ്ങൾ ലഭിക്കും.

 

Category: Head Line

Recent

Load More