സ്വർണ്ണമാല തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ

September 30, 2025 - By School Pathram Academy

കളഞ്ഞു കിട്ടിയ ഒന്നര പവന്റെ സ്വർണമാല തിരികെ നൽകി നാടിനും സ്കൂളിനും മാതൃകയായിരിക്കുകയാണ് രണ്ടു വിദ്യാർത്ഥികൾ.എറണാകുളം ജില്ലയിലെ സെൻ്റ്മേരിസ് ഹൈസ്കൂൾ ക്രാരിയേലിലെ കുട്ടികളാണ് ഈ മാതൃകാ സൃഷ്ടിച്ചത്.

സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ എൽദോസ് സജിയും സഹോദരൻ ജേക്കബ് സജിയുമാണ് നാടിനും സ്കൂളിനും അഭിമാനമായി മാറിയത്. ധാർമികതയും മൂല്യബോധവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ചെറുനാമ്പുകൾ സമൂഹത്തിന് നല്ലൊരു ദിശാബോധമാണ് നൽകുന്നത്.

വഴിയിൽ കിടന്നു കിട്ടിയ ലക്ഷത്തിനു മുകളിൽ വിലവരുന്ന താലിമാല ഭദ്രമായി ഉടമസ്ഥയെ തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികളെ അധ്യാപകർ ഉപഹാരം നൽകി ആദരിച്ചു…എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളാണ് സെൻമേരിസ് ഹൈസ്കൂൾ ക്രാരിയേലി . വിദ്യാർഥികളുടെ ഈ അനുകരണീയമായ പ്രവർത്തനത്തെ സ്കൂൾ പത്രം അഭിനന്ദിച്ചു.

Category: School News

Recent

Load More