സർവീസിലുള്ള അധ്യാപകർക്കായി പ്രത്യേക കേ-ടെറ്റ് പരീക്ഷ മെയ് മാസത്തിൽ

തിരുവനന്തപുരം: സർവീസിലുള്ള കെ-ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കായി കാ ത്തിരുന്ന പ്രത്യേക പരീക്ഷ മേയ്മാസ ത്തിൽ നടന്നേക്കും. വിജ്ഞാപനം അടുത്ത ആറ് പ്രവൃത്തി ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്ന് പരീക്ഷാ ഭവൻ അറിയിച്ചു.
വിജ്ഞാപനം വന്ന് 40 ദിവസത്തിന് ശേഷമാണ് സാധാരണ പരീക്ഷ നടക്കുക. 21, 23 തീയതികളിൽ കെ-ടെറ്റ് പൊതുപരീക്ഷനടക്കും. പിന്നാലെ എസ്.എസ്.എൽ.സി, പ്ലസ്ടു പൊതുപരീക്ഷകളുടെ തിരക്കായതിനാൽ ഏപ്രിൽ വരെ മറ്റ് പരീക്ഷകൾ പ്രായോഗികമല്ല. പ്രത്യേക പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന അദ്ധ്യാപകർ വകുപ്പ് മേധാവിയുടെയോ എയ്ഡഡ് സ്കൂൾ മാനേജരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. .
2027 സെപ്റ്റംബർ ഒന്നിന് മുമ്പ് രാജ്യത്തെ എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടി യിരിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. അതിനകം യോഗ്യത നേടാത്തവർ നിർബന്ധിത വിരമിക്കൽ നേരിടേണ്ടി വരും. കേരളത്തിൽ ഏകദേശം 75,015 അദ്ധ്യാപകരാണയോഗ്യത നേടാനുള്ളതെന്നാണ് കണക്ക്.
ഇത്തവണ കെ-ടെറ്റ് പൊതുപരീക്ഷയ്ക്ക് അപേക്ഷിച്ച, 1,35, 789 പേരിൽ 40,000ത്തോളം പേർ സർവീസിലുള്ള അദ്ധ്യാപകരാണ്.ഇവർക്കായി അപേക്ഷാഫോമിൽ ഔദ്യോഗിക പെൻ നമ്പർ രേഖപ്പെടുത്താനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ഇവരുൾപ്പെടെ പ്രത്യേക പരീക്ഷ എഴുതാനാണ് സാദ്ധ്യത
