2026- 27 അക്കാദമിക് വർഷത്തെ അധിക പ്രവർത്തി ദിനം സമയം സംബന്ധിച്ച സർക്കാർ ഉത്തരവ്

ഈ അധ്യയനവർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അധിക പ്രവർത്തി ദിവസം / സമയം സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ പൂർണ്ണരൂപം
2026-27 അക്കാദമിക് വർഷത്തെ അധിക പ്രവൃത്തി ദിനം/പ്രവൃത്തി സമയം താഴെ പറയും പ്രകാരം നിശ്ചയിച്ച് ഉത്തരവാകുന്നു.
1) ആർ.റ്റി.ഇ ആക്ട് പ്രകാരം 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ 200 പ്രവൃത്തിദിനങ്ങളും 800 ബോധനമണിക്കൂറുകളുമാണ് ആവശ്യമുള്ളത്. പ്രസ്തുത ബോധന മണിക്കൂറുകൾ തികയ്ക്കാൻ 197 പ്രവൃത്തി ദിനങ്ങൾ മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസുകൾക്ക് 197 പ്രവൃത്തി ദിവസം ഉണ്ടാകേണ്ടതാണ്.
2) ആർ.റ്റി.ഇ ആക്ട് പ്രകാരം അഞ്ചാം ക്ളാസിനു 200 പ്രവൃത്തി ദിനങ്ങളും 6 മുതൽ 7 വരെയുള്ള ക്ലാസുകളിൽ 220 പ്രവൃത്തി ദിനങ്ങളും 1000 ബോധന മണിക്കൂറുകളുമാണ് ആവശ്യമുള്ളത്. ആയതിനാൽ 5 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് പ്രസ്തുത ബോധന മണിക്കൂർ ലഭിക്കുവാൻ ഒരു ദിവസം 5 മണിക്കൂർ എന്ന കണക്കിൽ 200 ദിവസം വേണ്ടി വരുമെന്നതിനാൽ മേൽ പറഞ്ഞ 197 ദിവസം കൂടാതെ ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 27.06.2026, 26.09.2026, 24.10.2026 തുടങ്ങിയ ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കിയിട്ടുണ്ട്.
3) ആർ.റ്റി.ഇ ആക്ട് പ്രകാരം എട്ടാം ക്ലാസിനു 220 പ്രവൃത്തിദിനങ്ങളും 9, 10 ക്ലാസുകൾക്ക് കെ.ഇ.ആർ പ്രകാരം 220 പ്രവൃത്തിദിനങ്ങളുമാണ് വേണ്ടത്. 220 പ്രവൃത്തി ദിവസങ്ങളിൽ 1100 ബോധന മണിക്കൂറാണ് ലഭിക്കുന്നത്. ഇതിനായി 8 മുതൽ 10 വരെ ക്ലാസുകൾക്ക് ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 27.06.2026, 05.09.2026, 26.09.2026, 03.10.2026, 24.10.2026, 30.01.2027, 27.03.2027 പ്രവൃത്തിദിവസമാക്കിയും, വെള്ളിയാഴ്ച്‌ചകൾ ഒഴിവാക്കി വരുന്ന പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റ് സമയം) അധിക സമയമായും നിശ്ചയിക്കുന്നു.
പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിന് പകരമായി അനുയോജ്യമായ മറ്റ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കേണ്ടതാണ്
