വൊക്കേഷണൽ ഇൻസ്ട്രക്ടർമാരുടെ ജില്ലാ സമ്മേളനവും യാത്രയയപ്പും

വൊക്കേഷണൽ ഇൻസ്ട്രക്ടർമാരുടെ ജില്ലാ സമ്മേളനവും യാത്രയയപ്പും
വൊക്കേഷണൽ ഹയർ സെക്കണ്ടറി എജുക്കേഷൻ വകുപ്പിലെ വൊക്കേഷ ണൽ ഇൻസ്ട്രക്ടർമാരുടെ സംഘടനയായ AKVHSVIA ൻ്റെ പാലക്കാട് ജില്ലാ സമ്മേളനം 14/02/2026 ന് മാത്തൂർ CFD VH സ്കൂളിൽ വച്ച് നടന്നു.
സമ്മേളനം AKVHSVIA യുടെ മുൻ ജില്ലാ സെക്രട്ടറി ശ്രീമതി. മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീ. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീമതി. സുനിത. വി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ശ്രീമതി. സുനിത പി. കെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ഈ വർഷം റിട്ടയർ ചെയുന്ന അനിൽ കുമാർ സാറിനും ഗീത ടീച്ചറിനും സമ്മേളനത്തിൽ ആദരവും യാത്രയയപ്പും നൽകി.
സംഘടനയുടെ ഭാരവാഹികളായി ശ്രീമതി. സുനിത വി യെ സെക്രട്ടറിയായും , ശ്രീമതി. സ്മിഷ ആർ നെ പ്രസിഡണ്ടായും , ശ്രീമതി. സുനിത പി കെ യെ ട്രഷററായും , സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായി ശ്രീമതി. മാലിനി ആർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമതി. കവിത പി, ശ്രീ. സുരേഷ് ജോൺ , ശ്രീ. രാമൻ എം, ശ്രീമതി. അരുൾജ്യോതി പി എന്നിവരെയും തിരഞ്ഞെടുത്തു. ശ്രീമതി. മാലിനി നന്ദി പ്രകാശിപ്പിച്ചതിനെ തുടർന്ന് സമ്മേളനം അവസാനിച്ചു.
