കെ-ടെറ്റ് വിധി:അധ്യാപകർ ഗുരുതര പ്രതിസന്ധിയിൽ

കെ-ടെറ്റ് വിധി: സെറ്റ്/നെറ്റ്/എം.ഫിൽ/എം.എഡ് നേടിയ ഹൈസ്കൂൾ, യു.പി അധ്യാപകർക്ക് പ്രമോഷനും അംഗീകാ രവും നിഷേധം
തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ ഹൈസ്കൂൾ ടീച്ചർമാർ (HST)യും അപ്പർ പ്രൈമറി സ്കൂൾ ടീച്ചർമാർ (UPST)യും ഗുരുതര പ്രതിസന്ധിയിലാണെന്ന് അധ്യാപകർ ആരോപിക്കുന്നു. സെറ്റ് (SET), നെറ്റ് (NET), എം.ഫിൽ, എം.എഡ് എന്നീ ഉയർന്ന യോഗ്യതകൾ നേടിയിട്ടും കെ-ടെറ്റ് യോഗ്യത ഇല്ലെന്ന കാരണത്താൽ പലർക്കും പ്രമോഷനും സർവീസ് അംഗീകാരവും നിഷേധിക്കപ്പെടുന്നു വെന്നാണ് പരാതി.
അധ്യാപകർ ചൂണ്ടിക്കാണിക്കുന്നത്, കെ-ടെറ്റിന്റെയും സെറ്റിന്റെയും സിലബസ് ഘടനയിൽ വലിയ സാമ്യമുണ്ടെന്നതാണ്. ദേശീയ തലത്തിൽ അംഗീകൃതമായ നെറ്റും സംസ്ഥാനതലത്തിലുള്ള സെറ്റും വിഷയപരമായ ആഴത്തിലുള്ള അറിവും അധ്യാപന ശേഷിയും പരിശോധിക്കുന്ന പരീക്ഷകളാണ്. പലപ്പോഴും കെ-ടെറ്റി നേക്കാൾ ഉയർന്ന നിലവാരത്തിലു ള്ളതാണ് ഇവയെന്ന വാദവും അധ്യാപകർ ഉന്നയിക്കുന്നു. എം.എഡ് യോഗ്യത അവരുടെ അധ്യാപനപരമായ കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും അവർ പറയുന്നു.
കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച സമയത്ത്, എൻ.സി.ഇ.ആർ.ടി മാർഗ നിർദേശങ്ങളെ അടിസ്ഥാനമാക്കി നെറ്റ്, സെറ്റ് തുടങ്ങിയ പരീക്ഷകൾ വിജയിച്ച വർക്ക് കെ-ടെറ്റിന് അപേക്ഷിക്കേ ണ്ടതില്ലെന്ന നിലപാട് ഉണ്ടായിരുന്നുവെ ന്നാണ് അധ്യാപകർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും കെ-ടെറ്റ് എഴുതാതിരുന്നത്.
എന്നാൽ സുപ്രീം കോടതി വിധിയോടെ സ്കൂൾ നിയമനങ്ങൾക്കും പ്രമോഷനും സർവീസ് അംഗീകാരത്തിനും കെ-ടെറ്റ് നിർബന്ധമാണെന്ന നിലപാട് ശക്തമായ തോടെ, വർഷങ്ങളായി സേവനം അനുഷ്ഠി ക്കുന്ന അധ്യാപകർക്ക് പ്രമോഷനും അംഗീകാരവും തടസപ്പെടുന്ന സാഹചര്യമുണ്ടായി.
ഇതിലൂടെ അധ്യാപകർക്ക് തൊഴിൽ പുരോഗതി തടസപ്പെടുകയും, സർവീസ് അംഗീകാരം ലഭിക്കാത്തതിനാൽ സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടാകുന്ന തായി അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന അക്കാദമിക് യോഗ്യതകളും അധ്യാപനപരിചയവും ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അവഗണിക്കപ്പെടുന്നതിൽ അധ്യാപക സമൂഹം പ്രതിഷേധത്തിലാണ്.
സെറ്റ്/നെറ്റ്/എം.ഫിൽ/എം.എഡ് യോഗ്യത കൾക്ക് കെ-ടെറ്റിനോട് തുല്യമായ അംഗീകാരം നൽകുകയോ, ഇതിനകം സേവനത്തിലുള്ള അധ്യാപകർക്ക് ഒരുതവണത്തെ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്ന് അധ്യാപക സംഘടനകൾ സർക്കാരിനോടാവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാൻ വ്യക്തമായ നയപരമായ മാർഗ നിർദേശങ്ങൾ പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
നിയമ വിധിയെ മാനിക്കുമ്പോഴും, ഉയർന്ന യോഗ്യതയുള്ള അധ്യാപകരുടെ പ്രൊഫഷണൽ അവകാശങ്ങളും മാന്യതയും സംരക്ഷിക്കുന്ന വിധത്തിൽ ഭരണപരമായ പരിഹാരം ഉണ്ടാകണമെ ന്നാണ് അധ്യാപക സമൂഹത്തിന്റെ അഭ്യർത്ഥന.
