കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ മികച്ച ഹരിത വിദ്യാലയം

കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ മികച്ച ഹരിത വിദ്യാലയം
കാഞ്ഞങ്ങാട് : ഗ്രീൻ പ്രോട്ടോകോൾ പ്രകാരം സുസ്ഥിര വികസനത്തിന് വരും തലമുറയെ പ്രാപ്തരാക്കാൻ കാഞ്ഞങ്ങാട് നഗര സഭ നടത്തിയ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ന് ലഭിച്ചു.
മാലിന്യ സംസ്കരണവും, സമൂഹത്തെ ബോധവൽക്കരിക്കാൻ കുട്ടികൾ നടത്തിയ അനുബന്ധ പ്രവർത്തനവും റിപ്പോർട്ടും മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവണ്മെന്റ് യു പി സ്കൂളിൽ നടന്ന ശുചിത്വ പഠനോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
നഗര സഭ ചെയർമാൻ വി വി രമേശൻ ശുചിത്വ പഠനോത്സവം ഉദ്ഘാടനം ചെയ്തു. നഗര സഭ വൈസ് ചെയർപേർസൺ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ആർ പി വിനോദ് കുമാർ സി പി വി പദ്ധതി വിശദീകരണം നടത്തി. എം വി ജാഫർ, സുമതി കെ, മുഹമ്മദ് മുടിയനാവി, ഫൗസിയ ഷെരീഫ്, ഗിരീഷ് എ കെ, ബൈജു പി പി, ഉഷ, നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വിജയൻ സ്വാഗതവും, ശുചിത്വ മിഷൻ ഉണ്ണിമായ നന്ദിയും പറഞ്ഞു.
പ്രിൻസിപ്പൽ പി എസ് അരുൺ, അധ്യാപികയായ സുബിതാശ്വതി വിദ്യാർത്ഥികളായ അനാമിക ബാലകൃഷ്ണൻ, ഫസ്ന ഷരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
