ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും യൂണിഫോം, സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയ ഒരു ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്നു സർക്കാർ

വിദ്യാർഥികളുടെ ആധാറിലെ പിഴവ്; 25 വരെ തിരുത്താം
പൊതുവിദ്യാലയങ്ങളിൽ ആറാം പ്രവൃത്തിദിനം നടന്ന വിദ്യാർഥികളുടെ കണക്കെടുപ്പിൽ പിഴവുകളുള്ള ആധാർ (യുഐഡി) നൽകിയവർക്ക് അത് പരിഹരിച്ച് സമർപ്പിക്കാൻ 25 വരെ സർക്കാർ സാവകാശം അനുവദിച്ചു.നിരവധി വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണം ലഭ്യമാകും.
ആധാറിന് അപേക്ഷിച്ചിട്ടും ആറാം പ്രവൃത്തി ദിവസത്തിനകം കിട്ടാത്തവർക്ക് അത് സമർപ്പിക്കാൻ ജൂലൈ 14 വരെ അവസരമുണ്ടാകും. ആധാറിന് അപേക്ഷിച്ച ഇഐ ഡി നമ്പർ നൽകിയവ ർക്കാവും ഈ സാവകാശം ലഭിക്കുക. പിഴവുകളില്ലാത്ത യുഐഡി സമർപ്പിച്ച വിദ്യാർഥികളുടെ എണ്ണം മാത്രമാകും ഇത്തവണയും തസ്തിക നിർണയത്തിനു പരിഗണിക്കുക. വിദ്യാഭ്യാസചട്ട പ്രകാരം ജൂലൈ 15ന് ആണ് തസ്തിക നിർണയം പൂർത്തിയാക്കേണ്ടത്.
അതേസമയം, ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും യൂണിഫോം, സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം തുടങ്ങിയ ഒരു ആനുകൂല്യങ്ങളും നിഷേധിക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.സർക്കാരിൻറെ ഈ തീരുമാനം അധ്യാപകരും സ്കൂൾ അധികൃതരും സ്വാഗതം ചെയ്യുകയാണ്.
സർക്കാർ ഉത്തരവിന്റെ പൂർണ്ണരൂപം വായിക്കാം
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം XXIII ചട്ടം 12 അനുസരിച്ച് പാലിക്കേണ്ടതായ സമയപരിധി പാലിച്ചുകൊണ്ടും ബന്ധപ്പെട്ട ചട്ടങ്ങൾക്കും, തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയങ്ങളിൽ കോടതി നിർദേശങ്ങൾ ഉണ്ടെങ്കിൽ ആയതിനു അനുസൃതമായും 2025-26 അധ്യയന വർഷത്തിലും വർഷങ്ങളിലും. സർക്കാർ ഉത്തരവിനു കാത്തുനിൽക്കാതെ, സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ, തസ്തികനിർണ്ണയ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി പരാമർശം (2) പ്രകാരം ഉത്തരവായിരുന്നു.
2. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2026-27 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിനത്തിൽ-റോളിൽ ഉണ്ടായിരുന്ന കുട്ടികളുടെ യു.ഐ.ഡി വാലിഡേറ്റ് ചെയ്യുന്നതിനും. യു.ഐ.ഡി ഇല്ലാത്തവർക്ക് ആയത് സമർപ്പിക്കുന്നതിനും സമയ പരിധി ദീർഘിപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം (3) പ്രകാരം ആവശ്യപ്പെടുകയുണ്ടായി.
3. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയും ചുവടെ ചേർക്കുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു:
a) 2026-2027 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള Invalid യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി കൾ വാലിഡ് ആക്കി സമന്വയയിൽ സിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2026 ജൂൺ 25 വരെ ദീർഘിപ്പിച്ച് നൽകുന്നു.
മാത്രം b) 2026-27 അധ്യയന വർഷത്തിൽ ആറാം പ്രവൃത്തി ദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ യു.ഐ.ഡിക്ക് അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുകയും ഇ.ഐ.ഡി. നമ്പർ ലഭ്യമായിട്ടുള്ളതുമായ കുട്ടികൾക്ക് UID ഹാജരാക്കാൻ 14.07.2026 വരെ സമയം ദീർഘിപ്പിച്ചു നൽകുന്നു.
5 സർക്കാർ അനുവദിച്ചിട്ടുള്ള സമയ പരിധിയ്ക്കുള്ളിൽ യൂ.ഐ.ഡി സമർപ്പിക്കുന്ന വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി 2026-2027 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം (അധിക ഉൾപ്പെടെ) സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറും, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്വീകരിക്കേണ്ടതാണ്.
(ഗവർണറുടെ ഉത്തരവിൻപ്രകാരം )
