മെഡിസെപ്പ് 13 ഇനം ചികിത്സകൾക്ക് 30 ദിവസത്തിനകം തുക ലഭിക്കും

മെഡിസെപ്: എം- പാനൽ ചെയ്യാത്ത ആശുപത്രിയിൽനിന്ന് റീ-ഇംപേഴ്സ്മെന്റ്
13 ഇനം ചികിത്സകൾക്ക് 30 ദിവസത്തിനകം തുക ലഭിക്കും
സംസ്ഥാനസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ഉൾപ്പെടാത്ത ആശുപത്രികളിലെ ചികിത്സ കൾക്കും ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനകം അപേക്ഷിച്ചാൽ റീ-ഇംപേഴ്സസ്മെന്റ് ലഭ്യമാകും.
ഈവർഷം ഫെബ്രുവരി ഒന്നിനോ അതിനുശേഷമോ എം -പാനൽ ചെയ്യാത്ത ആശുപത്രിയിൽ നിശ്ചിതവിഭാഗങ്ങളിൽ ചി കിത്സ തേടിയവർക്കാണ് ആനുകൂല്യം. ഇപ്പോഴുള്ള മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ റീ-ഇംപേഴ്സസ്മെന്റ് വ്യവസ്ഥകളിലാണ് ഇതിനുള്ള നിർദേശമുള്ളത്. 13 അടിയന്തര ആവശ്യങ്ങൾക്കു കൂടി പദ്ധതിയിലുൾപ്പെ ടാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി ആനുകൂല്യം നൽകണമെന്നാണു നിർദേശം.
അപേക്ഷ നൽകിയാൽ ക്ലെയിം നമ്പർ ലഭിക്കും. അർഹതയുണ്ടെങ്കിൽ ഏതൊക്കെ രേഖ നൽകണമെന്നും എവിടേക്ക് അയക്കണമെന്നുമെല്ലാം ഇ -മെയിലായി അറിയിക്കും. അംഗീകരിച്ചാൽ തുക അപേക്ഷകൻ്റെ അക്കൗണ്ടിലെത്തും. നിരസിക്കുകയാണെങ്കിൽ അതും അറിയി ക്കും. അപേക്ഷയുടെ തത്സ്ഥിതി ലോഗിൻ വഴിയറിയാം. സംശയങ്ങളുണ്ടെങ്കിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ 1800-425-0237 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
ഉൾപ്പെടുന്ന ചികിത്സകൾ
1. ഗുരുതരമായ വാഹനാപകടം. 2. ഹൃദയാഘാതം. 3. പക്ഷാഘാതം. 4. ഉയരത്തിൽനിന്നോ വാഹനത്തിൽനിന്നോ ഉള്ള വീഴ്ചമൂലമുള്ള പരിക്ക് 5. മൂർച്ചയി ല്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആക്രമണം. 6. മൃഗങ്ങളിൽ നിന്നേൽക്കുന്ന ഗുരുതര പരിക്ക് 7. അബദ്ധത്തിൽ വെള്ളത്തിൽ വീണുണ്ടാകുന്ന പരിക്ക്. 8.അബദ്ധത്തിൽ തൂങ്ങിയുണ്ടാകുന്ന പരി ക്ക്. 9. വൈദ്യുതാഘാതം. 10. സൂര്യാഘാതം. 11. ഗുരുതരമായ പൊള്ളൽ. 12. അബദ്ധത്തിലുള്ള വിഷബാധ. 13. പാമ്പ്, മറ്റ് അജ്ഞാതജീവികളുടെ കടിമൂലമുള്ള ആശുപത്രി വാസം.
