LSS, USS ,NMSS എന്നിവ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

കേന്ദ്രസർക്കാർ ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് വഴി വിതരണം ചെയ്യുന്ന സ്കോളർഷിപ്പുകൾ ഉൾപ്പെ ടെയുള്ള വിവിധതരം സ്കോളർ ഷിപ്പുകൾ വിതരണം ചെയ്യുന്നതിലേക്ക് NIC ഡെവലപ്പ് ചെയ്തിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ആണ് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ. സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിലേക്കായി കുട്ടികളിൽ നിന്നും നേരിട്ട് അപേക്ഷ സ്വീകരിക്കുകയും കുട്ടികളുടെ പേര്, ആധാർ വിവരങ്ങൾ, അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ അച്ഛന്റെ പേര് ,അമ്മയുടെ പേര് അഡ്രസ്സ് തുടങ്ങിയ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നു. അപേക്ഷ സമർപ്പണം കഴിഞ്ഞാൽ ഉടൻതന്നെ സ്കൂൾതല വെരിഫിക്കേഷൻ, ജില്ലാതല വെരിഫിക്കേഷൻ, സംസ്ഥാനതല വെരിഫിക്കേഷൻ നടത്തുന്നു.
സ്കൂളുകളുടെ വിവരങ്ങൾ UDISE + ൽ നിന്നും ഡാറ്റാബേസിൽ ചേർത്തിട്ടുണ്ട്. നിലവിലെ കുട്ടികളുടെ എണ്ണം, സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ പ്രഥമാധ്യാപ കൻ്റെയും നോഡൽ ഓഫീസറുടെയും വിവരങ്ങൾ തുടങ്ങിയവസ്കൂൾ ലോഗിനിൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അതോടൊപ്പം കുട്ടികളുടെയും പ്രഥമ അധ്യാപകന്റെയും സ്കൂൾ നോഡൽ ഓഫീസറുടെയും ജില്ലാ നോഡൽ ഓഫീസർമാരുടെയും സംസ്ഥാന നോഡൽ ഓഫീസറുടെയും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സ്കോളർഷിപ്പ് അപേക്ഷാ സമർപ്പണം കഴിഞ്ഞാലുടൻ സ്കൂൾ തല വെരിഫിക്കേഷൻ, ജില്ലാതല വെരിഫിക്കേഷൻ, സംസ്ഥാനതല വെരിഫിക്കേഷൻ എന്നിവ നടത്തുന്നു. സംസഥാനത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ ഡയറക്ടറേറ്റിൽ നൽകിയിട്ടുള്ള അഡ്മിൻ ലോഗിനിൽ ലഭ്യമാണ്. തുടർന്ന് അപേക്ഷയിലെ ഇരട്ടിപ്പ്, കൃത്യത തുടങ്ങിയവ പരിശോധി ക്കുന്നതിലായി റീവെരിഫിക്കേ ഷൻ നടപടികളും അഡ്മിൻ ലോഗിനിൽ ലഭ്യമാണ് പരിശോധനക്ക് ശേഷം നൽകുന്ന അപേക്ഷ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ പരിശോധിച്ച ശേഷം DBT മുഖേന തുക വിതരണം ചെയ്തു വരുന്നു.
വെബ്സൈറ്റിന്റെ പൂർണമായ നിയന്ത്രണവും അപ്ഡേഷനും ചെയ്യുന്നത് കേന്ദ്ര ഇലക്ട്രോണിക്സ്& ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയതിനു കീഴിലുള്ള NIC യിൽ നിന്നാണ്. 2014 ൽ ആണ് ഈ പോർട്ടൽ നിലവിൽ വന്നത്. നിലവിൽ student, school, DDE, DGE (Admin) ലോഗിനുകൾ ഉണ്ട് കുട്ടികളുടെയും സ്കൂളുകളുടെയും ജില്ലകളുടെയും പൂർണമായപരിശോധന DGE(Admin) ലോഗിനിലാണ് നൽകിയിട്ടുള്ളത്.
LSS USS Portal (www.bpkerala.in)
എൽ എസ് എസ്, യു എസ് എസ് (സി എം കിഡ്‌സ്) പരീക്ഷ വിജയിച്ച കുട്ടികളുടെ വിവരശേഖരണത്തിനായി പരീക്ഷാഭവൻ വികസിപ്പിച്ചിട്ടുള്ള പോർട്ടലാണിത്. വിജയിച്ച കുട്ടികളുടെ വിവരങ്ങൾ ഡാറ്റ ബേസിൽ ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ ലോഗിനിൽ നിന്നും കുട്ടികളുടെ അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും സ്കൂൾ മാറിയിട്ടുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുന്നതിനും ആവശ്യമായ സംവിധാനങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ പൂർണ്ണമായും രേഖപ്പെടുത്തിയ കുട്ടികളുടെ പട്ടികയും അനുബന്ധരേഖകളും DGE (Admin) ലോഗിനിൽ ലഭ്യമാണ്. ആയത് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കുട്ടികളുടെ അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്തു വരുന്നു. സ്കൂളുകൾക്കും ഡയറക്ടറേറ്റിന് മാത്രമാണ് ലോഗിനുകൾ ലഭ്യമാക്കിയിട്ടുള്ളത്. കട്ടികളുടെ വിവരങ്ങളുടെ പരിശോധന നടത്തുന്നത് ആദ്യഘട്ടം സ്കൂളിൽ നിന്നും രണ്ടാംഘട്ടം ഡയറക്ടറേറ്റിൽ നിന്നുമാണ്. 2024 ൽ ആണ് ഈ പോർട്ടൽ നിലവിൽ വന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു വേണ്ടി
