Leave Not Due – മുൻ‌കൂർ അവധി

July 02, 2026 - By School Pathram Academy

Leave Not Due – മുൻ‌കൂർ അവധി

ഒരു സ്ഥിരം ജീവനക്കാരന് മറ്റു ഏതെങ്കിലും അവധി ക്രഡിറ്റിൽ ഇല്ലെങ്കിൽ മുൻകൂട്ടി (advanced) അനുവദിക്കുന്ന അർദ്ധ വേതന അവധിയാണ് Leave Not Due [Half Pay Leave in Advance] .

 

ലീവ് കാലാവധി കഴിയുമ്പോൾ, ജീവനക്കാരൻ ഡ്യൂട്ടിയിൽ തിരിച്ചെത്തുന്നതിന് ന്യായമായ സാധ്യത, ലീവ് അനുവദിക്കുന്ന അധികാരിക്ക് (Leave Sanctioning Authority) ബോധ്യമുണ്ടെങ്കിൽ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളു. എടുത്ത അവധിയുടെ എണ്ണം എത്രയോ, അത്ര തന്നെ അർദ്ധ വേതന അവധി ഭാവിയിൽ അയാൾ സർവീസിൽ സമ്പാദിക്കും എന്നു ഉറപ്പു ഉണ്ടെങ്കിൽ മാത്രമേ ലീവ് അനുവദിക്കപ്പെടു. അതിനാൽ തന്നെ വിരമിക്കുന്നതിനു മുന്നോടിയായി ഈ അവധി അനുവദിക്കുന്നതല്ല.

ഈ അവധി വോളണ്ടറി റിട്ടയർമെന്റ് ഒഴികെയുള്ള മറ്റൊരു കാരണത്താലും ക്യാൻസൽ ചെയ്യുവാൻ കഴിയുകയില്ല. ഏതെങ്കിലും കാരണത്താൽ അനുവദിക്കപ്പെട്ട മുൻ‌കൂർ അവധി പിന്നീടുള്ള സേവനകാലയളവിൽ ലഭ്യമാകാതെ വന്നാലും റിക്കവറിയോ മറ്റ് അഡ്ജസ്റ്മെന്റുകളോ നടത്താൻ കഴിയില്ല.

Recent

Load More