പ്രസവാവധി  Meternity Leave:  

July 16, 2026 - By School Pathram Academy

പ്രസവാവധി  Meternity Leave:

 

PSC വഴിയാണ് നിയമനം എങ്കിൽ സർവ്വീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസം പൂർത്തിയാകുവാൻ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം സർവ്വീസിൽ പ്രവേശിച്ച അടുത്ത ദിവസം മുതൽ ML എടുക്കാം.

പ്രസവം നടന്നതിന് ശേഷം സർവ്വീസിൽ വന്നവർ ആ വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

പ്രസവാവധി, പ്രസവത്തിന് ആറുമാസം മുൻപ് മുതൽ (അത്യാവശ്യമെങ്കിൽ) എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം.

ML പ്രൊബേഷന് യോഗ്യകാലമാണ്. പ്രസവാവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ LWA എടുക്കാവുന്നതാണ്. ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതന അവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കും. ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. പ്രസവാവധി കഴിഞ്ഞു തിരികേ ജോലിയിൽ പ്രവേശിച്ചാൽ പിന്നെ ഈ അവധിക്കു അർഹതയില്ല.

പ്രസവാവധി കൂടാതെ അബോർഷൻ ആയവർക്ക് മിസ്കാരേജ് ലീവ് മെഡിക്കൽ സർട്ടിഫിക്കറ്റിൻ മേൽ ആറ് ആഴ്ചത്തെ ( 42 ദിവസത്തെ ) അവധി ലഭിക്കും.

ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 45 ദിവസം അവധി ലഭിക്കും.

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ Casual Leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ leave എടുക്കാം.

Recent

Load More