ജൂലൈ 25 മുതൽ സംസ്ഥാനത്ത് പ്രഥമ അധ്യാപകർക്ക് ശില്പശാല നടത്തും

വിഷയം:
കൈറ്റ് സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടി പദ്ധതികൾ വിശദീകരിക്കുന്നതിനുള്ള പ്രഥമാധ്യാപക ശില്പശാല സംബന്ധിച്ച് -സ്കൂൾ
സൂചന:-
1. സ.ഉ.(സാധാ) നം. 2978/2026/GEDN തീയതി 30.04.2026.
2. 02.07.2026 ൽ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സ്.
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി കൈറ്റിന്റെ ചുമതലയിൽ വ്യത്യസ്ത പദ്ധതികൾ നടത്തുന്നതിന് സൂചന 2 പ്രകാരം നിർദേശിച്ചിട്ടുണ്ട്. ഇവയിൽ പ്രൈമറി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി, സ്കൂൾ വിക്കിതോൺ, അക്കാഡമിക് മോണിറ്ററിംഗ് എന്നീ പദ്ധതികൾ വിശദീകരിക്കുന്നതിനും സൂചന 1 പ്രകാരം നിർദേശിച്ചിട്ടുള്ള സൈബർ സേഫ്റ്റി പ്രോട്ടോകോൾ പരിചയപ്പെടു ത്തുന്നതിനുമായി എല്ലാ സർക്കാർ, എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെ ഒരു ദിവസത്തെ ശില്പശാല നടത്താൻ തീരുമാനിച്ചിരി ക്കുകയാണ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 2026 ജൂലൈ 25 മുതൽ ശില്പശാല ആരംഭിക്കേണ്ടതാണ്. ആദ്യ ബാച്ചിന്റെ ശില്പശാലയിൽ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനായി പങ്കെടുക്കുന്നതാണ്. ചുവടെ ചേർത്തിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് ശില്പശാലകൾ പൂർത്തീകരിക്കേണ്ടതാണ്!
1. കൈറ്റ് തയ്യാറാക്കി നൽകുന്ന മൊഡ്യൂൾ അടിസ്ഥാനമാക്കി ശില്പശാല നടത്തേണ്ടതാണ്.
2. ആദ്യ ബാച്ചിൻ്റെ ശില്പശാല നടക്കുന്ന കേന്ദ്രങ്ങളിൽ ഓൺലൈൻ ഇന്ററാക്ഷനുള്ള ക്രമീകരണം ഒരുക്കേണ്ടതാണ്.
3. ശരാശരി 200 അധ്യാപകർക്ക് ഇരിക്കാവുന്ന സൗകര്യപ്രദമായ കേന്ദ്രങ്ങൾ ശില്പശാലകൾ കണ്ടെത്തേണ്ടതാണ്. ശില്പശാല നടത്തുന്നതിനുള്ള കേന്ദ്രം, ശബ്ദ സംവിധാനം, ഡിസ്പ്ലേ സംവിധാനം തുടങ്ങിയവ ക്രമീകരിക്കേണ്ടതാണ്. ഇതിനുള്ള ചെലവുകളുടെ വിശദാംശങ്ങൾ സ്റ്റേറ്റ് ഓഫീസിൽ ആറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.
4. ശില്പശാലാ ഉള്ളടക്കം പരിചയപ്പെടുത്തുന്നതിന് 23.07.2026-ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് ഓൺലൈനായി പരിശീലനം നൽകുന്നതാണ്. എല്ലാ മാസ്റ്റർ ട്രെയിനർമാരും ഡി.ആർ.സി.യിൽ നിന്ന് ലോഗിൻ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
5. 31.07.2026 നകം ജില്ലയിലെ മുഴുവൻ പ്രൈമറി പ്രഥമാധ്യാപകരേയും ഉൾപ്പെടുത്തി ശില്പശാലകൾ പൂർത്തീകരിക്കേണ്ടതാണ്.
6. ശില്പശാല സംബന്ധിച്ച റിപ്പോർട്ട് 31.07.2026 ന് സ്റ്റേറ്റ് ഓഫീസിൽ നൽകേണ്ടതാണ്.
7. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം ക്രമീകരിക്കുന്നതിനായി ഒരാൾക്ക് പരമാവധി 220/- രൂപ പ്രകാരം . ഡി.ആർ.സി. ഫണ്ടിൽ നിന്നും വിനിയോഗിക്കാവുന്നതാണ്
