പാദവാർഷിക പരീക്ഷ 13ന് തുടങ്ങി 20 അവസാനിക്കും

ഇന്ന് ചേർന്ന
QIP യോഗ തീരുമാനങ്ങൾ
ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പരീക്ഷ സ്കീം അംഗീകരിച്ചു. 9, 10 ക്ലാസുകളിലെ രണ്ടര മണിക്കൂർ പരീക്ഷ ഒരുമിച്ച് ഒരേസമയം നടത്തുവാൻ തീരുമാനിച്ചു. രണ്ടര മണിക്കൂർ പരീക്ഷാ ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള 9, 10 ക്ലാസുകളിലെ പരീക്ഷ ഒഴിവാക്കി.
പാദവാർഷിക പരീക്ഷ 13ന് തുടങ്ങി 20 അവസാനിക്കും. ഈ ദിവസങ്ങളിൽ ഏതെങ്കിലും പരീക്ഷ നടക്കാതെ വന്നാൽ മാറ്റിവെക്കുന്ന പരീക്ഷ 21ന് നടക്കും അല്ലെങ്കിൽ 21 ഓണാഘോഷ പരിപാടികൾ.
തസ്തിക നഷ്ടപ്പെടുന്നവർക്ക് ഹൈസ്കൂൾ വിഭാഗത്തിൽ1:40 പ്രൈമറി വിഭാഗത്തിൽ 1:25,1:30, അനുപാതം എത്രയും പെട്ടെന്ന് നടപ്പിലാക്കണം
ഹൈസ്കൂൾ എച്ച് എം പ്രമോഷൻ Ktet ഇല്ലാത്തവർക്കും അനുവദിച്ചതുപോലെ പ്രൈമറിയിലും ktet ഇല്ലാത്തവർക്കും പ്രമോഷൻ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജില്ലാതല അന്തർജില്ലാ സ്ഥലമാറ്റം എത്രയും പെട്ടെന്ന് നടത്തുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Kte മായി ബന്ധപ്പെട്ട അധ്യാപകർക്കുള്ള ഗ്രേഡ് നൽകുന്നതുമായുള്ള തടസ്സങ്ങൾ നീക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
അനുകൂലമായ തീരുമാനം ഉണ്ടാകും എന്ന് ഡിജിഇ ഉറപ്പു നൽകി.
പാചക തൊഴിലാളികളുടെ വേതനം എത്രയും പെട്ടെന്ന് നൽകുവാൻ ആവശ്യപ്പെട്ടു.വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് അധ്യാപക നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.
