സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം,ഒന്നാം സമ്മാനം: ₹1 ലക്ഷം രൂപയും

🎬ലഹരിക്കെതിരെ ഒരുമിക്കാം… ക്യാമറകളിലൂടെ പ്രതിരോധം തീർക്കാം !
പ്രിയ വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ…
സംസ്ഥാന ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ ശക്തമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം നമ്മൾ സംഘടിപ്പിക്കുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ എസ്.ഐ.ഇ.ടിയും (SIET) ആഭ്യന്തര വകുപ്പും സംയുക്തമായാണ് “തൂഫാൻ – ലഹരിക്കെതിരെ പോരാട്ടം” എന്ന പേരിൽ ഈ മത്സരം ഒരുക്കുന്നത്. എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദിനൊപ്പം ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു.
ആർക്കൊക്കെ പങ്കെടുക്കാം?
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ (VHSE) തലങ്ങളിൽ പഠിക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.
മത്സരക്രമവും സമ്മാനങ്ങളും:
ആദ്യഘട്ടത്തിൽ ജില്ലാതലത്തിലാണ് മത്സരം നടക്കുക. ജില്ലയിൽ നിന്നും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്:
ജില്ലാതല ഒന്നാം സമ്മാനം: ₹10,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും
സംസ്ഥാനതല ഒന്നാം സമ്മാനം: ₹1 ലക്ഷം രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും
സംസ്ഥാനതല രണ്ടാം സമ്മാനം: ₹75,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും
സംസ്ഥാനതല മൂന്നാം സമ്മാനം: ₹50,000 രൂപയും, ട്രോഫിയും, സർട്ടിഫിക്കറ്റും
ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കാൻ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിക്ക് വലിയ രീതിയിൽ സാധിക്കും. മികച്ച ആശയങ്ങളുമായി നമ്മുടെ കുട്ടികൾ മുന്നോട്ടുവരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ക്യാമറകളിലൂടെയുള്ള നിങ്ങളുടെ പോരാട്ടത്തിന് എല്ലാവിധ വിജയശംസകളും!
#OperationToofan #SIET #SayNoToDrugs #ShortFilmContest #KeralaEducation #FightAgainstDrugs #KeralaGovernment
