സർവീസ് ബുക്കിലെ എൻട്രി മായ്ച്ചു കളയാൻ (Remove ചെയ്യാൻ) പറ്റുമോ?

October 20, 2026 - By School Pathram Academy

പ്രൊമോഷൻ വേണ്ടെന്ന് വെച്ചാൽ (Relinquishment) ഭാവിയിൽ എന്താണ് സംഭവിക്കുക? നിയമങ്ങൾ അറിയാം

ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ താല്കാലികമായി പ്രൊമോഷൻ വേണ്ടെന്ന് എഴുതിക്കൊടുക്കുകയും (Relinquishment), അത് സർവീസ് ബുക്കിൽ (SB) രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച പ്രധാന നിയമങ്ങളും സംശയനിവാരണങ്ങളും ചുവടെ ചേർക്കുന്നു.

സർവീസ് ബുക്കിലെ എൻട്രി മായ്ച്ചു കളയാൻ (Remove ചെയ്യാൻ) പറ്റുമോ?

ഇല്ല.

സർവീസ് ബുക്ക് എന്നത് ഒരു ഔദ്യോഗിക നിയമരേഖയായതിനാൽ മുൻപ് നൽകിയ റീലിൻക്വിഷ്‌മെന്റ് എൻട്രി വെട്ടിമാറ്റാനോ Remove ചെയ്യാനോ കഴിയില്ല.

എന്നാൽ റീലിൻക്വിഷ്‌മെന്റ് പിൻവലിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചാൽ, അത് അംഗീകരിച്ചുള്ള സർക്കാർ/ഡിപ്പാർട്ട്മെന്റ് ഉത്തരവ് (Cancellation Order) പുതിയൊരു ലൈനായി SB-യിൽ ചേർക്കും (Endorse ചെയ്യും). ഇതോടെ പഴയ റീലിൻക്വിഷ്‌മെന്റ് റദ്ദാകും.

പ്രൊമോഷൻ വേണ്ടെന്ന് വെച്ച കാലയളവിൽ ജൂനിയർമാർക്ക് പ്രൊമോഷൻ ലഭിച്ചിട്ടില്ലെങ്കിൽ സീനിയോറിറ്റി നഷ്ടപ്പെടുമോ?

ഇല്ല,

നിങ്ങളുടെ അസൽ സീനിയോറിറ്റി (Original Seniority) സുരക്ഷിതമായിരിക്കും.

നിങ്ങൾ പ്രൊമോഷൻ വേണ്ടെന്ന് വെച്ചിരുന്ന കാലയളവിൽ നിങ്ങൾക്ക് താഴെയുള്ള (Junior) ജീവനക്കാർക്കൊന്നും നിങ്ങളെ മറികടന്ന് മുകളിലേക്ക് പ്രൊമോഷൻ കിട്ടിയിട്ടില്ലെങ്കിൽ, പ്രൊമോഷൻ പിൻവലിച്ച തീയതിക്ക് ശേഷം വരുന്ന ആദ്യത്തെ ഒഴിവിലേക്ക് നിങ്ങളെത്തന്നെയായിരിക്കും സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കുക.

ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും (Rules & GOs)

KS&SSR Part-II, Rule 38

ഒരു ജീവനക്കാരന് തനിക്ക് ലഭിക്കേണ്ട പ്രൊമോഷൻ ഉപേക്ഷിക്കാനും (Relinquish), അത് പിൻവലിക്കാനും (Withdrawal) അനുവാദം നൽകുന്ന പ്രധാന ചട്ടം.

KS&SSR Part-II, Rule 27

ജൂനിയർമാർ പ്രൊമോട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ നിങ്ങളുടെ ഒറിജിനൽ സീനിയോറിറ്റി ലിസ്റ്റിലെ റാങ്ക് നിലനിർത്തുന്ന പൊതു സീനിയോറിറ്റി നിയമം.

G.O.(P) No. 39/91/P&ARD & G.O.(P) No. 145/2004/P&ARD

റീലിൻക്വിഷ്‌മെന്റ് പിൻവലിച്ച തീയതി മുതൽ ഉണ്ടാകുന്ന അർഹതപ്പെട്ട പുതിയ ഒഴിവുകളിലേക്ക് (Future Vacancies) ജീവനക്കാരനെ പരിഗണിക്കണമെന്ന് വ്യക്തമാക്കുന്ന സർക്കാർ

മാർഗ്ഗനിർദ്ദേശങ്ങൾ.

KSR Part-I (Service Book Maintenance)

സർവീസ് ബുക്കിൽ പുതിയ നിർദ്ദേശങ്ങളും റദ്ദാക്കലുകളും ചേർക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ.

പ്രൊമോഷൻ വേണ്ടെന്ന് വെച്ച കാര്യത്തിൽ തീരുമാന മാറ്റമുണ്ടെങ്കിൽ “KS&SSR Part-II, Rule 38 പ്രകാരം സമർപ്പിച്ച റീലിൻക്വിഷ്‌മെന്റ് പിൻവലിക്കുന്നു” എന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റ് മേധാവിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.,

റീലിൻക്വിഷ്‌മെന്റ് പിൻവലിച്ച തീയതി മുതൽ ഉണ്ടാകുന്ന അർഹതപ്പെട്ട പുതിയ ഒഴിവുകളിലേക്ക് (Future Vacancies) ജീവനക്കാരനെ പരിഗണിക്കും.. അതാണ് നിയമം.

ഷാനവാസ്‌ ചിതറ

റവന്യൂ വകുപ്പ്

Recent

Load More