AI അധിഷ്ഠിത ഹിന്ദി ലേണിംഗ് ആപ് വിദ്യാഭ്യാസ മന്ത്രി ലോഞ്ച് ചെയ്തു. 

June 19, 2026 - By School Pathram Academy

AI അധിഷ്ഠിത ഹിന്ദി ലേണിംഗ് ആപ് വിദ്യാഭ്യാസ മന്ത്രി ലോഞ്ച് ചെയ്തു.

എടവണ്ണപാറ :

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷ എളുപ്പത്തിൽ പഠിക്കാൻ വാവൂർ എം. എച്ച് .എം എ. യു. പി സ്കൂളിലെ ഹിന്ദി അധ്യാപകർ നിർമ്മിച്ച സൗജന്യ AI അധിഷ്ഠിത ഹിന്ദി WEB അപ്ലിക്കേഷൻ വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ധീൻ ലോഞ്ചിങ് നടത്തി.

കുട്ടികളുടെ ഹിന്ദി ഭാഷയിലെ പഠന പിന്നോക്കാവസ്ഥയും ഭാഷ പഠനത്തിൽ നേരിടുന്ന പ്രയാസങ്ങളും മനസ്സിലാക്കി മികച്ച രൂപത്തിലും ഉന്നത നിലവാരത്തിലും വിദ്യാർത്ഥികൾ മറിക്കടക്കണമെന്ന ലക്ഷ്യത്തിൽ ആണ് ഈ സംവിധാനം അധ്യാപകർ ഒരുക്കിയത്.

ഈ സ്കൂളിലെ ഹിന്ദി അധ്യാപകരായ അഹ്മദ് റിസ്‌വാൻ കെ , റൂബി മറിയം തുടങ്ങിയവരുടെ നേത്രത്വത്തിലാണ് web app നിർമ്മിച്ചത്.

അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചിഹ്നങ്ങളും ആനിമേഷൻ വഴിയും  സംശയ നിവാരണത്തിന് മുഴുവൻ സമയവും AI മെന്റരും കൂടാതെ AI ഡിക്ഷണറി, AI വെർബ് ഫൈന്റർ എന്നീ സ്മാർട്ട്‌ ടൂളുകളും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.

എല്ലാ ക്ലാസ്സുകളിലെയും പാഠ പുസ്തകങ്ങളും പഠന പ്രവർത്തനങ്ങളും മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകളും ഉത്തരങ്ങളും ലഭ്യമാണ്.

രക്ഷിതാക്കൾക്കും അധ്യാപകർക്കും നിരന്തരമായ മൂല്യ നിർണ്ണയം നടത്തുവാനും എളുപ്പത്തിൽ കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കാനും ഈ web app സഹായകമാകും .

സ്കൂളിലെ എസ് ആർ ജി കൺവീനരും ഉർദു അധ്യാപകനുമായ ഖലീൽ വി പി , മറ്റു അധ്യാപകരായ മുഹമ്മദ്‌ ജലാൽ കെ. സി, അഹമ്മദ് റാദിൻ കെ, റിട്ടയർ പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ്‌ റാഫി തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

 

Recent

Load More