Earned Leave അഥവാ ആർജ്ജിത അവധി

Earned Leave അഥവാ ആർജ്ജിത അവധി:
സർവ്വീസിൽ പ്രവേശിച്ച് ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ EL ലഭിക്കുന്നു. രണ്ടാമത്തെ വർഷം മുതൽ അത് 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിലാണ് ലഭിക്കുന്നത്. സർവ്വീസിൽ പ്രവേശിച്ച് മൂന്നു വർഷം പൂർത്തിയാകുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ ലഭിച്ചതും കൂടി 11 ന് ഒന്ന് എന്ന നിരക്കിലേക്ക് മാറ്റി മുൻകാല പ്രാബല്യത്തോടെ ബാക്കി ലീവ് കൂടി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഏൺഡ് ലീവ്, എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ ങ്കിലും ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EL 180 ആണ്. സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളേ പാടുള്ളൂ. എന്നാൽ റിട്ടയർമെന്റിന് മുന്നോടിയായി എടുക്കുമ്പോൾ പരാമാവധി 300 EL വരെ ആകാം. അക്കൗണ്ടിൽ EL ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും, ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ സൗകര്യാർത്ഥം എടുക്കാം.
Vacation Departments / അവധിക്കാല വകുപ്പുകളിലെ EL.
വെക്കേഷൻ ഉള്ള വകുപ്പുകളിലെ ജീവനക്കാർക്ക് EL ഇല്ല. എന്നാൽ വെക്കേഷനിൽ ഡ്യൂട്ടി ചെയ്താൽ EL ന് അർഹതയുണ്ട്. അവധിക്കാലത്ത് എത്ര ദിവസം ഡ്യൂട്ടി ചെയ്തു വെന്നത് നോക്കിയാണ് ആർജ്ജിത അവധി നിശ്ചയിക്കുന്നത്. എന്നാൽ വെക്കേഷൻ സ്റ്റാഫിന് സർവ്വീസിൽ പ്രവേശിച്ച ആദ്യ വർഷത്തിൻ ആർജ്ജിത അവധി കിട്ടില്ല.
വെക്കേഷൻ സ്റ്റാഫിൻ്റെ ആർജ്ജിത അവധി കണക്ക് കുട്ടുന്നതിന്വെക്കേഷനിൽ ജോലി ചെയ്ത ദിവസങ്ങളെ ആകെ വെക്കേഷൻ കാലം കൊണ്ട് ഹരിച്ചതിന് ശേഷം 30 കൊണ്ട് ഗുണിക്കണം.
Earned Leave Surrender (ELS )
സമ്പാദിച്ച ആർജ്ജിത അവധി ഉപയോഗിച്ചു ലീവ് എടുക്കുകയോ അല്ലെങ്കിൽ പണമായി മാറ്റിയെടുക്കുവാനോ സാധിക്കുന്നതാണ് (LGS ന് ഒഴികെ ഇപ്പോൾ GPF ൽ). സറണ്ടർ ചെയ്യുന്ന അത്രയും EL അക്കൗണ്ടിൽ നിന്നും കുറയുന്നതാണ്.
ഒരു സാമ്പത്തിക വർഷം പരമാവധി 30 EL മാത്രമേ സറണ്ടർ ചെയ്യുവാൻ കഴിയുകയുള്ളു. ക്രഡിറ്റിൽ EL ഉണ്ടെങ്കിൽ പരമാവധി 6 മാസം വരെ EL എടുക്കാം. എന്നാൽ റിട്ടയർ ചെയ്യുന്നതിന് അടുപ്പിച്ച് 300 EL വരെ ഒരേ സമയം എടുക്കാവുന്നതാണ്.
പ്രൊബേഷൻ സമയത്ത് EL എടുക്കുകയാണെങ്കിൽ, ഇത് പ്രൊബേഷൻ ഡിക്ലറേഷൻ തീയതിയെ ബാധിക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള ലീവിന് ഒഴികെ.
റിട്ടയർ ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ Earned Leave ബാക്കിയുണ്ടെങ്കിൽ 300 വരെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ ശമ്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave, Commuted Leave, Earned Leave , പിതൃത്വാവധി ഉൾപ്പെടെയുള്ളവ ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. അതായത് ഈ അവധിയിൽ ഉള്ള കാലത്ത് Earned Leave ആർജ്ജിക്കാൻ കഴിയില്ല. . അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്. ഒരു സമയം Leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന EL 300 ആണ്. അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ ലീവ് എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു EL ആർജ്ജിക്കാൻ കഴിയില്ല.
Earned Leave ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അനുവദിച്ച മറ്റ് ഏതൊരു Leave ഉം പിന്നീട് മുൻകാല പ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച സമയത്തെ അർഹതപ്പെട്ട മറ്റൊരു അവധിയാക്കി മാറ്റാവുന്നതാണ്.
