Half Pay Leave അഥവാ അർദ്ധവേതനാവധി

അവധി( Leave )
Half Pay Leave അഥവാ അർദ്ധവേതനാവധി:
സർവ്വീസിൽ പ്രവേശിച്ച് പൂർത്തീകരിച്ച ഓരോ വർഷത്തിനും 20 എന്ന കണക്കിൽ അക്കൗണ്ടിൽ HPL ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ഉദാ:ഒന്നര വർഷം ആയെന്നു കരുതി 30 HPL കിട്ടില്ല, 20 മാത്രം. അതായത് സർവ്വീസ് പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ HPL കണക്കാക്കൂ.
ML ഉൾപ്പെടേയുള്ളവ ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ LWA as per KSR aapendix 12 A, 12B, and 12C (വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതന അവധി ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല. സർവ്വീസിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാക്കിയാലേ HPL എടുക്കുവാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന Half Pay ലീവിന് നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ഉള്ള ലീവ് തുടർച്ചയായി എടുക്കാം. സ്വകാര്യ ആവശ്യങ്ങൾക്ക്, അല്ലെങ്കിൽ വൈദ്യ സാക്ഷ്യപത്രം (Medical Certificate) ആവശ്യമുള്ള സന്ദർഭങ്ങളിലും മറ്റുമാണ് ഹാഫ്-പേ ലീവ് അനുവദിക്കുന്നത്. പ്രസവാവധി ഉൾപ്പെടെയുള്ള ലീവുകൾ, അർദ്ധ വേതന അവധിക്ക് പരിഗണിക്കുന്നതാണ്. ഹാഫ്-പേ ലീവ് സമയത്താണ് ഒരാൾ പ്രൊമോഷൻ ( Promotion) ആകുന്നതെങ്കിൽ, ലീവ് കഴിഞ്ഞ് ചുമതല ഏറ്റെടുക്കുന്ന ദിവസം മുതൽ മാത്രമേ പ്രൊമോഷൻ്റെ സാമ്പത്തിക നേട്ടങ്ങൾ അനുവദിക്കുകയുള്ളു.
HPL കാലയളവിലെ ശമ്പളം
2019 ലെ പേറിവിഷന് ശേഷം
₹50,200 ന് മുകളിൽ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് :
പകുതി ശമ്പളവും + പകുതി ശമ്പളത്തിന്റെ DA + അലവൻസുകളും ആണ് ഹാഫ്-പേ ലീവ് സമയത്തെ ശമ്പളം.
₹50,200 ൽ താഴെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് :
പകുതി ശമ്പളവും + മൊത്തം ശമ്പളത്തിന്റെ DA + അലവൻസുകളും.
അല്ലെങ്കിൽ പൂർണ്ണ ശമ്പളം + DA യുടെ 65% ഇതിൽ ഏതാണോ കൂടുതൽ അത് ലഭിക്കും. ആറുമാസത്തിലും കൂടുതൽ ദൈർഘ്യമുള്ള HPL ഒരുമിച്ചെടുത്താൽ, അലവൻസുകൾ ആറ് മാസം വരെ മാത്രമേ ലഭിക്കൂ.
