SMC – സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ചുമതലകൾ

സ്കൂൾ മാനേജ്മെൻ്റ്കമ്മിറ്റിയുടെ ചുമതലകൾ
1.വിദ്യാലയത്തിൻ്റെ പ്രവർത്തനം മോണിറ്റർ ചെയ്യുക.
2. സ്കൂൾ വികസന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിന് ശുപാർശ ചെയ്യുക.
3. സംസ്ഥാന ഗവൺമെന്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ മറ്റേ തെങ്കിലും ഏജൻസികളിൽ നിന്ന് ലഭിക്കുന്ന ധനസഹായം വിനിയോഗിക്കുന്ന തിന് മേൽ നോട്ടം വഹിക്കുക.
4. ഇതിനു പുറമെ ചുവടെ കൊടുത്തിട്ടുള്ള ചുമതലകളും നിർവ്വഹിക്കേണ്ടതാണ്.
i. വിദ്യാഭ്യാസ അവകാശ നിയമത്തിൻ കീഴിൽ വിദ്യാർത്ഥികൾക്കുള്ള അവകാശങ്ങൾ, സംസ്ഥാന ഗവൺമെൻ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾ, രക്ഷകർത്താക്കൾ എന്നിവരുടെ ചുമതലകൾ എന്നിവയെ സംബ ന്ധിച്ച് സ്കൂളിൻ്റെ സമീപ പ്രദേശത്തുള്ള ജനങ്ങളുമായി ലളിതവും ക്രിയാത്മകവുമായ രീതിയിൽ ആശയ വിനിമയം നടത്തുക.
ii. അദ്ധ്യാപകർ സ്കൂളിൽ ഹാജരാകുന്നതിൽ സമയ നിഷ്ഠയും കൃത്യനി ഷ്ഠയും പാലിയ്ക്കുന്നുണ്ടെന്നും മാതാപിതാക്കളുമായും രക്ഷിതാക്കളു മായും കൃത്യമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെന്നും കുട്ടിയുടെ ഹാജർ നില, പഠനശേഷി, പഠനത്തിലെ പുരോഗതി, കുട്ടികളെ സംബ ന്ധിച്ച മറ്റു വിവരങ്ങൾ എന്നിവ സംബന്ധിച്ച് അവരെ ബോദ്ധ്യപ്പെടു ത്തുന്നുവെന്ന് ഉറപ്പുവരുത്തുക.
അദ്ധ്യാപകരെ സെൻസസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന നിയമസഭ, പാർലമെൻ്റ് തെരഞ്ഞെ ടുപ്പ് തുടങ്ങിയവയ്ക്കല്ലാതെ മറ്റൊരു വിദ്യാഭ്യാസേതര പ്രവർത്തന ങ്ങൾക്കും പുനർവിന്യസിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
iv. അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ, സ്വകാര്യ പഠനപ്രവർത്തനങ്ങൾ എന്നി വയിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
V. അക്കാദമിക് അധികാര കേന്ദ്രം നിർണ്ണയിച്ചിട്ടുള്ള വിധത്തിൽ കുട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്ന പഠനപുരോഗതി നേടിയിട്ടുണ്ടോ എന്ന കാര്യം വിദഗ്ധരുടെ സഹായത്തോടെ മോണിറ്റർ ചെയ്യുക. വിദ്യാർത്ഥികളും അദ്ധ്യാപകരും ഹാജരാകാതിരിക്കുന്നത് ശ്രദ്ധിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ള അദ്ധ്യാപകരുടെ പാനലിൽ നിന്ന് അദ്ധ്യാപകരുടെ ഒരു വർഷത്തിന് താഴെ വരുന്ന അവധി ഒഴിവു കൾ ഗവൺമെന്റ്റ് നിശ്ചയിച്ചിട്ടുള്ള വേതന നിരക്കിൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക.
vi. സ്കൂളിൽ കൊഴിഞ്ഞുപോക്ക് പരിപൂർണ്ണമായും ഇല്ലാതാക്കുന്നതി ലേക്ക് സമീപപ്രദേശത്തെ എല്ലാ കുട്ടികളുടെയും സ്കൂൾ പ്രവേശനവും തുടർച്ചയായ ഹാജരും ഉറപ്പുവരുത്തേണ്ടതാണ്. 15 ദിവസ ത്തിൽ കൂടുതൽ തുടർച്ചയായി സ്കൂളിൽ ഹാജരാകാത്ത കുട്ടിയെ കൊഴിഞ്ഞുപോക്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും അങ്ങനെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വേണ്ട പരിഹാര നടപടികൾ സ്വീകരിക്കുക.
vii. മുകളിൽ പറഞ്ഞ കാര്യങ്ങളിലും കേരള വിദ്യാഭ്യാസ ആക്ടിലും ചട്ട ങ്ങളിലും, നിർദ്ദിഷ്ടമാക്കിയിട്ടുള്ള നിയമാവലികളും നിലവാരവും ഉറ പ്പുവരുത്തുന്ന കാര്യം മോണിറ്റർ ചെയ്യുകയും സ്കൂൾ വിഭാഗങ്ങളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്തുക.
viii. കുട്ടികളുടെ അവകാശങ്ങളിൽ നിന്നുള്ള ഏതെങ്കിലും വ്യതിചലനം പ്രത്യേകിച്ചും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കൽ, പ്രവേ ശനം നൽകാതിരിക്കൽ, സൗജന്യമായി ലഭിക്കേണ്ടുന്ന സഹായങ്ങൾ കൃത്യസമയത്ത് നൽകാതിരിക്കൽ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾ ഡിപ്പാർട്ട്മെൻ്റിനെയും ശ്രദ്ധയിൽപ്പെ ടുത്തുക.
ix. ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പദ്ധതിയ്ക്ക് രൂപം നൽകുക.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും താമസിച്ച് സ്കൂളിൽ പ്രവേശനം നേടിയവർക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വർക്കും പരിഹാരപരവും വിജ്ഞാനം നൽകുന്ന രീതിയിലുമുള്ള പരി ശീലനത്തിനുവേണ്ട വ്യവസ്ഥ ഉറപ്പുവരുത്തുക. ക്ലാസ്സ് പി.ടി.എ. മദർ പി.ടി.എ. എന്നിവയുടെ മീറ്റിംഗുകൾ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
xi. വികലാംഗരായ കുട്ടികളെ കണ്ടെത്തുകയും അവരുടെ സ്കൂൾ പ്രവേ ശനം അവർക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ എന്നിവ മോണി റ്റർ ചെയ്യുകയും പ്രാഥമിക വിദ്യാഭ്യാസത്തിൽ അവരുടെ പങ്കും അവർ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നുവെന്നുള്ള കാര്യവും ഉറപ്പുവരുത്തുക.
xii. ഉച്ചഭക്ഷണ പരിപാടി മോണിറ്റർ ചെയ്യുക.
xiii. അക്കാദമിക്കും, കോ-കരിക്കുലറുമായ പ്രവർത്തനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിലേക്കായി അധികാര കേന്ദ്രം പൊതുജന ങ്ങൾ മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുമുള്ള വിശദാംശങ്ങളും സഹകരണവും ഏകോപിപ്പിക്കുക.
xiv. കമ്മറ്റി സ്കൂളിനുവേണ്ടി സ്വീകരിച്ച തുക സംബന്ധിച്ച് വരവ് ചെലവ് കണക്കുകളുടെ വാർഷിക അക്കൗണ്ട് തയ്യാറാക്കുക.
xv. ഈ ആക്ട് പ്രകാരമുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിനായി കമ്മറ്റി സ്വീകരിച്ചിട്ടുള്ള യാതൊരു തുകയും കമ്മറ്റിയുടെയും ചെയർമാന്റെയും കൺവീനറുടെയും ജോയിൻ്റ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതും കമ്മറ്റി നിയോഗിക്കുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്റിനെ കൊണ്ട് ഈ അക്കൗണ്ട് വർഷാവർഷം ഓഡിറ്റ് ചെയ്യിക്കേണ്ടതും വാർഷിക പൊതു യോഗത്തിൽ ഈ ഓഡിറ്റ് റിപ്പോർട്ട് അക്കൗ ണ്ടിനോടൊപ്പം സമർപ്പി ക്കേണ്ടതുമാണ്. ഇത് കമ്മറ്റിയുടെ ചെയർമാൻ അല്ലെങ്കിൽ ഹെഡ് ചെയർമാനും കൺവീനറും ഒപ്പിട്ടും ഒരു മാസത്തിനുള്ളിൽ അത് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർക്ക് ലഭ്യമാക്കേണ്ടതുമാണ്.
xvi. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി സ്വീകരിച്ചിട്ടുള്ള ഫണ്ടുകളെ സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് അങ്ങനെയുള്ള ചിലവുകൾ നടത്തി രണ്ടു മാസത്തിനുള്ളിൽ അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിന് രണ്ടു മാസത്തിനുള്ളിൽ ഇതിൽ ഏതാണോ ആദ്യം വരുന്നത് അപ്പോൾ അങ്ങനെയുള്ള ഫണ്ട് നൽകിയ അധികാര കേന്ദ്രത്തിന് സമർപ്പിക്കേണ്ട
xv. ഈ ആക്ട് പ്രകാരമുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിനായി കമ്മറ്റി സ്വീകരിച്ചിട്ടുള്ള യാതൊരു തുകയും കമ്മറ്റിയുടെയും ചെയർമാന്റെയും കൺവീനറുടെയും ജോയിൻ്റ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതും കമ്മറ്റി നിയോഗിക്കുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്റിനെ കൊണ്ട് ഈ അക്കൗണ്ട് വർഷാവർഷം ഓഡിറ്റ് ചെയ്യിക്കേണ്ടതും വാർഷിക പൊതു യോഗ ത്തിൽ ഈ ഓഡിറ്റ് റിപ്പോർട്ട് അക്കൗണ്ടി നോടൊപ്പം സമർപ്പി ക്കേണ്ടതുമാണ്. ഇത് കമ്മറ്റിയുടെ ചെയർമാൻ അല്ലെങ്കിൽ ഹെഡ് ചെയർമാനും കൺവീനറും ഒപ്പിട്ടും ഒരു മാസത്തിനുള്ളിൽ അത് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർക്ക് ലഭ്യമാക്കേണ്ടതുമാണ്.
xvi. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി സ്വീകരിച്ചിട്ടുള്ള ഫണ്ടുകളെ സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് അങ്ങനെയുള്ള ചിലവുകൾ നടത്തി രണ്ടു മാസത്തിനുള്ളിൽ അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിന് രണ്ടു മാസത്തിനുള്ളിൽ ഇതിൽ ഏതാണോ ആദ്യം വരുന്നത് അപ്പോൾ അങ്ങനെയുള്ള ഫണ്ട് നൽകിയ അധികാര കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണ്.
