തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവ്

February 18, 2026 - By School Pathram Academy

യു.ഐ.ഡി. കുട്ടികളുടെ എണ്ണം, തസ്തിക സംരക്ഷണം

സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൃത്യമാക്കാൻ യു.ഐ.ഡി. (ആധാർ) നിർബന്ധമാക്കിയിരുന്നു. എന്നാൽ ആധാർ കാർഡിലെ ചെറിയ തെറ്റുകൾ മൂലമോ അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നു. ഇത് തസ്തികകൾ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു അധ്യാപകന്റെയും ജോലി പോകരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ട്.

അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച (ഇ.ഐ.ഡി ഉള്ള) കുട്ടികളെയും, തെറ്റുകൾ തിരുത്താൻ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Category: Head Line

Recent

Load More