പ്രൊപ്പോസൽ ക്ഷണിച്ചു

അഭിമുഖം
കേരള മീഡിയ അക്കാദമിയിൽ എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ ക്കായി ഫുൾടൈം സ്വീപ്പർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 16 രാവിലെ 11 ന്കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ താൽക്കാലിക നിയമനം; അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ക്ലറിക്കൽ ജോലികൾ ക്കായി താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റിൽ മൂന്ന് ഒഴിവുകളും കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ കാര്യാലയങ്ങളിൽ ഓരോ ഒഴിവു വീതവുമാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 179 ദിവസത്തേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://egrantz.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമും വിജ്ഞാപനവും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ഓഫീസുകളിൽ ഇ-മെയിൽ വഴിയോ നേരിട്ടോ ഫെബ്രുവരി 19 ന് വൈകിട്ട് 5 വരെ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെട്ടുക. ഫോൺ: 0484-2983130. ഇ-മെയിൽ: bcdderanakulam@gmail.com.
വിലാസം: ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, 2nd ഫ്ലോർ സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം- 682030.
പ്രൊപ്പോസൽ ക്ഷണിച്ചു
വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ പരിശീലനത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലയിൽ പരിശീലനം നടത്താൻ തയ്യാറുള്ള സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു.
താല്പര്യമുള്ള സ്ഥാപനങ്ങൾ പരിശീലന പരിപാടിയുടെ പേര്, ദൈർഘ്യം, സർക്കാർ/ അർത്ഥ സർക്കാർ സ്ഥാപനം, കോഴ്സ് നടത്താൻ വേണ്ട കുറഞ്ഞ ട്രെയിനുകളുടെ എണ്ണം, ഒരു ട്രെയിനിക്ക് വേണ്ട ഫീസ് എന്നി വിശദാംശങ്ങൾ അടങ്ങിയ പ്രൊപ്പോസൽ ജില്ലാ സൈനിക ക്ഷേമ ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം – 682 030 എന്ന വിലാസത്തിൽ അയക്കുക. മാർച്ച് 15 നു മുമ്പായി പ്രൊപ്പോസലുകൾ ലഭിക്കണം.
ഫോൺ: 0484 2422239
