പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

June 16, 2026 - By School Pathram Academy

പ്ലസ് വൺ  ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026 ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്ററും മറ്റ് ആവശ്യ രേഖകളുമായി ഹാജരാകുക.

പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ സ്‌ഥിരപ്രവേശനം നേടണം.

മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്‌ഥിരപ്രവേ ശനമോ നേടാം. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂ‌ളിലാണ് നൽകേണ്ടത്.

അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.

ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറു കൾക്കായി കാത്തിരിക്കുക.

അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.

അലോട്ട്മെന്റ് ലെറ്ററിൻറ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്.

പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിൻറെയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം.

ഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിൻെറ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സാമുദായിക സംവരണം പരിശോധിക്കുന്നതിന് SSLC ബുക്കിലെ സമുദായ വിവരങ്ങൾ മതിയാകും. എന്നാൽ SSLC ബുക്കിൽ നിന്നും വിഭിന്നമായ വിവരമാണ് സാмуദായിക സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യൂ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

OEC വിദ്യാർത്ഥികൾ ഫീസാനുകൂല്യത്തിന് റവന്യൂ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്ഥിരതാമസ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളുടേയും താലുക്കിൻറെയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.

എൻ.സി.സിക്ക് 75 ശതമാനം ഹാജരുണ്ടെ ന്ന എൻ.സി.സി ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്‌കാർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിൻറിന് അർഹതയുണ്ടാകും.

ലിറ്റിൽ കൈറ്റ്സിനുള്ള ബോണസ് പോയിൻറ് ലഭിക്കുന്നതിന് കൈറ്റ് നൽകിയിട്ടുള്ള A ഗ്രേഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Recent

Load More