മകന്റെ പ്രമേഹം ബുഷ്റ ടീച്ചറെ പോരാളിയാക്കി, ഒടുവിൽ വിജയം

മകന്റെ പ്രമേഹം ബുഷ്റയെ പോരാളിയാക്കി, ഒടുവിൽ വിജയം
കൊച്ചി: മകൻ ഇഹ്സാനുവേണ്ടി തുടങ്ങിയ പോരാട്ടം ടൈപ്പ്-1 പ്രമേഹമുള്ള ആയിരക്കണക്കിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണയാകുമെന്നതിന്റെ ആശ്വാസത്തിലാണ് ബുഷ്റ. ടൈപ്പ്-1 പ്രമേഹരോഗികൾക്ക് സർക്കാർ ജോലിയിലും പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനത്തിലും പ്രത്യേക പരിഗണന ഉറപ്പാക്കുന്ന സർക്കാർ ഉത്തരവിനു പിന്നിൽ തിരുവനന്തപുരം കാര്യവട്ടം സ്വദേശിനി ബുഷ്റയും ഭർത്താവ് ഷിഹാബും നടത്തിയ നിരന്തര ഇടപെടലുകളാണ്. ബുഷ്റയും മകനും മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നിവേദനം നൽകിയതിനെത്തുടർന്നാണ് വേഗത്തിൽ നടപടിയുണ്ടായത്.
സർക്കാർ മെഡിക്കൽ ബോർഡ് ടൈപ്പ്-1 പ്രമേഹം സ്ഥിരീകരിക്കുന്നവർക്ക് അവസരങ്ങൾ നിഷേധിക്കരുതെന്നും പ്രത്യേക പരിഗണന നൽകണമെന്നുമാണ് ഉത്തരവ്. 2024-ലെ ഉത്തരവിലെ അപാകതകൾ നീക്കിയാണ് ഓഗസ്റ്റ് ഒന്നിന് പുതിയ ഉത്തരവിറക്കിയത്. അതിനായി പലതവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. നിരവധി നിവേദനങ്ങൾ നൽകി. നൂറു കണക്കിന വിവരാവകാശ രേഖകൾ ശേഖരിച്ചും നിയമോപദേശങ്ങൾ തേടിയുമായിരുന്നു ദമ്പതികളുടെ ആറുവ ർഷം നീണ്ട പോരാട്ടം.
അതിനിടെയാണ് 2024-ൽ ആദ്യ ഉത്തരവിറങ്ങിയത്. അതിൽ വലിയ പോരായ്മകളുണ്ടായിരുന്നു. അതു മാറ്റാനായിരുന്നുര ണ്ടാം പോരാട്ടം. പുതിയ ഉത്തരവിൽ ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാരെയും ഇതേരോഗമുള്ള കുട്ടികളുടെ മാതാപി താക്കളെയും പൊതുസ്ഥലം മാറ്റത്തിനുള്ള പ്രത്യേക മുൻഗണനാ പട്ടികയിലുമാക്കി.
