മികവുകളുടെ കേന്ദ്രം ഈ വിദ്യാലയം

മികവുകളുടെ കേന്ദ്രം ഈ വിദ്യാലയം
മലപ്പുറം ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജനത എ എൽ പി എസ് ആലങ്കോട്. പ്രദേശവാസികളുടെയും രക്ഷിതാക്കളു ടെയും അഭിമാനമായി എല്ലായപ്പോഴും ഉയർന്ന് നിൽക്കുന്ന ഈ കൊച്ചു വിദ്യാലയത്തിന് പറയാൻ വിജയഗാഥയുടെ വിശേഷങ്ങൾ ഏറെയുണ്ട്. പരിപൂർണ മായും സ്ത്രീകളുടെ നേതൃത്വത്തിലാ ണ്വിദ്യാലയം പ്രവർത്തിക്കുന്നത് എന്നുള്ളത് പെൺകരുത്തിന്റെ മറ്റൊരു അടയാളമാണ്.1960 ജൂൺ 1-ന് ശ്രീ കുഞ്ഞുമരക്കാർ ഹാജി ആരംഭിച്ച അക്ഷരവിസ്മയം മകൾ പി. പി ഫാത്തിമ്മയുടെ (മാനേജർ) നേതൃത്വത്തിൽ പ്രധാനാധ്യാപിക N. S ബീന മോളുടെ കർമ്മ നിരതമായ പരിശ്രമഫലമായി പതിനഞ്ചോളം അധ്യാപകരും ആത്മാർത്ഥമായ സേവനം നിർവഹിച്ചു തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
കലാ-ശാസ്ത്ര മേളകളിൽ തുടർച്ചയായി എടപ്പാൾ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടുന്ന ഈ എയ്ഡഡ് വിദ്യാലയം മത്സരങ്ങളോട് കിടപിടിക്കുന്നത് മറ്റു സർക്കാരിതര സ്കൂളുകളോടാണ്. തുടർച്ചയായി വിജയം നില നിർത്താനും വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. C. M കിഡ്സ് സ്കോളർഷിപ്പ് (LSS) പരീക്ഷയിൽ വർഷങ്ങാളായി എടപ്പാൾ ഉപജില്ലയിൽ മികച്ച വിജയം നേടുന്ന വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് അക്കാദമിക വർഷങ്ങളിൽ 20, 15 LSS നേടിയിരിക്കുകയാണ്.
മത്സര പരിക്ഷകളിലും ക്വിസ് പ്രോഗ്രാമുകളിലും വിജയിച്ചവരുടെ പേരുകളിൽ എല്ലായ്പോഴും വിദ്യാലയത്തിലെ വിദ്യാർത്ഥികളാൽ സമ്പന്നമാണ്. പാഠ്യ വിഷയങ്ങൾക്ക് പുറമേ കരാട്ടെ അബാക്കസ് യോഗ , സംഗീതം മുതലായവയിലും പരിശീലനം നൽകുന്നതിനാൽ ആരോഗ്യ കലാ ജീവിത നൈപുണികളെ ഉയർത്തിപ്പിടിക്കാൻ വിദ്യാലയത്തിന് എല്ലായിപ്പോഴും സാധിക്കുന്നുണ്ട്. സാംസ്കാരിക ഉന്നമനത്തിനും മികച്ച വ്യക്തി ജീവിതത്തിനും വിദ്യാർഥികളെ പ്രാപ്തമാക്കുന്ന ജനത എൽപിഎസ് ആലങ്കോട് വിദ്യാർത്ഥികൾക്ക് പുതിയൊരു ജീവിതാനുഭവമാണ്. 2023ൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൽ നിന്നും മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വായനയും എഴുത്തും അറിഞ്ഞു മാത്രമേ പുറത്തേക്ക് മറ്റൊരു വിദ്യാലയത്തിലേക്ക് പോകാവൂ എന്ന അധ്യാപകരുടെ ആത്മപ്രതിജ്ഞയുടെ കർമ്മ ഫലമാണ് ഈ വിജയാദ്ധ്യായം. നടത്തിവരുന്ന പല പദ്ധതികളും മാതൃകാപരവും അങ്ങേയറ്റം പ്രശംസപരവുമാണ്.
പി ടി എ,എം പി ടി എ പ്രതിനിധികളുടെ ആത്മാർത്ഥമായ സേവനം സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.അറിവിന്റെ ആകാശഗംഗകളിൽ തിളങ്ങുന്ന ഓരോ വിദ്യാർത്ഥികൾക്കും ഈ വിദ്യാലയം ഒരു മുതൽക്കൂട്ടാണ്.
“വിജയമെന്നത് പെട്ടന്നൊരു ദിനം സംഭവിക്കുന്ന ആകസ്മീകമായ അത്ഭുതമല്ല അത് നിതാന്ത പരിശ്രമമാണെന്ന്” വിദ്യാലയം ജനത എ എൽ പി എസ് ആലങ്കോട് നമ്മെ ഓർമ്മപ്പെടുത്തുന്നു.
