ശിശുദിനത്തിലെ ആ സ്‌നേഹ വരികൾ

ശിശുദിനത്തിലെ ആ സ്‌നേഹ വരികൾ
ഇന്നലെ ശിശുദിനമായിരുന്നല്ലോ…അതേ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച്, അവരുടെ അവകാശങ്ങളെക്കുറിച്ച്…കൂടുതല്‍വാചാലമാകുന്ന ദിനം
സ്‌കൂളിലും ആഘോഷത്തിന്റെ ആരവം. റാലികള്‍, കുട്ടികളുടെ നൃത്തച്ചുവടുകള്‍, പ്രത്യേക വിഭവങ്ങള്‍, മധുരം നിറഞ്ഞ കേക്കുകള്‍. എല്ലാം ഭംഗിയായി…
. പക്ഷേ, കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറണമെങ്കില്‍, പതിവ് രീതികളില്‍ നിന്ന് മാറി, ഹൃദയത്തെ സ്പര്‍ശിക്കുന്ന എന്തെങ്കിലും നല്‍കേണ്ടതുണ്ട്..
. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, അല്‍ഹാന്റെ ഇരിപ്പിടം കുറച്ചു ദിവസങ്ങളാ യിട്ട് ശ്യൂനമാണ്. ചെറിയൊരു അപകടംപറ്റി കുറച്ചുനാളായി വീട്ടില്‍ വിശ്രമത്തിലാണ്.
സുഖംപ്രാപിച്ചു വരുന്നു. അതുകൊണ്ടുതന്നെ അവന്റെ പുഞ്ചിരിക്കുന്നമുഖം ഈ ശിശുദിനത്തിൽ ക്ലാസ്മുറിയിലില്ല. ഇന്നത്തെ ഞങ്ങളുടെ ആഘോഷം, അവനൊപ്പമായാലോ? ആലോചനകള്‍ തീരുമാനമായത് പെട്ടെന്നാണ്. അങ്ങനെ, ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു: അല്‍ഹാന് ഒരു സ്‌നേഹക്കത്ത് എഴുതാം.
അതൊരു സാധാരണ പരിപാടിയായിരുന്നില്ല; ക്ലാസ് ടീച്ചര്‍ എന്ന നിലയില്‍ എനിക്ക് അത് ഇരട്ട ദൗത്യമായിരുന്നു:വൈകാരികമായ ഇടപെടല്‍ കൂട്ടുകാരനോടുള്ള കുട്ടികളുടെ സ്‌നേഹവും കരുതലും പ്രോത്സാഹി പ്പിക്കുക
സോഷ്യല്‍ ഓഡിറ്റ്:
സമഗ്രഗുണമേന്മ പദ്ധതിയുടെ ഭാഗമായി, കുട്ടികളുടെ ഭാഷാപരമായ വളര്‍ച്ച വിലയിരുത്താനുള്ള ഒരവസരം കൂടിയായിരുന്നു ഇത്.അവരുടെ എഴുത്ത് മറ്റൊരാള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുമോ? ആശയം കൃത്യമായി മറ്റൊരാളിലേക്ക് എത്തുന്നുണ്ടോ?
കത്തുകള്‍ തയ്യാറായി. നിറയെ ചിത്രങ്ങളും, കൈയൊപ്പുകളും, കുഞ്ഞന്‍ അക്ഷരങ്ങളും. ഈ അമൂല്യമായ നിധി,
അല്‍ഹാന്റെ ഉമ്മയും ഞങ്ങളുടെ പ്രീ-പ്രൈമറി സ്‌കൂള്‍ അധ്യാപികയുമായ റിസ് വാന ടീച്ചര്‍ക്ക് ഞങ്ങൾ കൈമാറി. കൈമാറിയപ്പോൾ ടീച്ചറുടെ കണ്ണിൽ നിന്ന് സ്നേഹകണ്ണീർ പൊടിയുന്നതും കണ്ടു.
ഫലം കാത്തിരുന്ന നിമിഷങ്ങളില്‍ ചെറിയൊരു അങ്കലാപ്പുണ്ടായിരുന്നു, സത്യം! കുട്ടികളുടെ കുഞ്ഞിക്കൈയക്ഷരം വായിച്ചെടുക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞില്ലെങ്കിലോ? അവരുടെ നിഷ്‌കളങ്കമായ സന്ദേശം അല്‍ഹാനിലേക്ക് എത്താതെ പോയാലോ?
പക്ഷേ, റിസള്‍ട്ട് വന്നപ്പോള്‍ സന്തോഷമായി
‘ കുട്ടികള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് “.. എന്റെ മക്കൾ എന്ത് എഴുതിയാലും അത് മറ്റൊരാള്‍ക്ക് വായിച്ചെടുക്കാന്‍ സാധിക്കും!’റിസ്‌വാന ടീച്ചറുടെ വാക്കുകളിലും ആനന്ദത്തിന്റെ മുഴക്കം. ആ വാക്കുകള്‍ കേട്ട് ഞാനും അഭിമാനിച്ചു!
എന്റെ ക്ലാസ്സിലെ ഓരോ കുട്ടിക്കും തങ്ങളുടെ ചിന്തകളെ അക്ഷരങ്ങളിലൂടെ വ്യക്തമാക്കാന്‍ സാധിക്കുന്നു എന്നത് ഒരു അധ്യാപികക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
ഞങ്ങൾക്ക് ശിശുദിനം മധുരം നിറഞ്ഞ ആഘോഷമായി മാറിയത്, ആ 26 കുട്ടികളുടെ ഹൃദയത്തില്‍ നിന്ന് പിറന്ന സ്‌നേഹത്തില്‍ ചാലിച്ച കത്തിലൂടെയായിരുന്നു. എന്റെ കുട്ടികള്‍ ഭാഷയുടെ ലോകത്ത് ശക്തമായ അടിത്തറ പണിതിരിക്കുന്നു.
തീരുമാനം:
എന്റെ ക്ലാസ്സിലെ കുട്ടികളെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ ഞാന്‍ പൂര്‍ണ്ണമായും സജ്ജയാണ്! ഇനിയും ഒട്ടേറെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വളര്‍ച്ചയ്ക്ക് ഞാന്‍ ഊന്നല്‍ നല്‍കും.
ശുഐബ
