സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ വച്ച് 2026 ജനുവരി 7 മുതൽ 11 വരെ

September 29, 2025 - By School Pathram Academy

സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ വച്ച് നടത്തും

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂർ വേദിയൊരുങ്ങും.2026 ജനുവരി 7 മുതൽ 11 വരെ അഞ്ചുദിവസങ്ങളിലായാണ് മത്സരം അരങ്ങേറുക. വിവിധ വേദികളിലായി ഏറ്റവും വർണ്ണാഭമായ രീതിയിലാണ് ഈ വർഷം സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനായി 19 സബ്  കമ്മിറ്റികളുടെ കൺവീനർമാരുടെയും ചെയർമാൻമാരു ടെയും നേതൃത്വത്തിലാണ് കലോത്സവ ത്തിന് ചുക്കാൻ പിടിക്കുന്നത്. തെരഞ്ഞെ ടുത്തു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ ആയിരിക്കും സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ അരങ്ങേറുക. വിവിധ തരത്തിലുള്ള വീഡിയോ പ്രചരണം മാധ്യമങ്ങളും സ്കൂൾ കലോത്സവത്തി നായി ഉപയോഗപ്പെടുത്തും.പരിസ്ഥിതി സൗഹൃദ കലാമേളയായിട്ടായിരിക്കും  സ്കൂൾ കലോത്സവം നടത്തുക.

249 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ മേളയിൽ മത്സരിക്കും.ഏറ്റവും മികച്ച വേദികൾ കണ്ടെത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ സമിതി നിശ്ചയിക്കും .കലോത്സവ വേദികളിൽ പങ്കെടുക്കുന്നവർക്കായി സമീപത്ത് സ്കൂളുകളിലും മറ്റും താമസ സൗകര്യങ്ങൾ ഒരുക്കും.പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഘാടകർക്കും മികച്ച ഭക്ഷണം നൽകും.

എ ഗ്രേഡ് കരസ്ഥമാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ആയിരം രൂപ സ്കോളർഷിപ്പ് നൽകും.കൂടാതെ വിദ്യാർഥികൾക്ക് മെമെന്റോയും നൽകും.

64 – മത് സംസ്ഥാന സ്കൂൾ കലോത്സവം ഒരു ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി.

Category: Head Line

Recent

Load More