സിബിഎസ്ഇ പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷ ആരംഭിക്കുന്നതിന് അഞ്ച് മാസങ്ങൾക്കു മുമ്പാണ് പരീക്ഷയുടെ ടൈംടേബിൾ പ്രഖ്യാപിച്ചത്.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17ന് ആരംഭിച്ച മാർച്ച് 18നാണ് പരീക്ഷ അവസാനിക്കുന്നത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് നാലിന് അവസാനിക്കും.10 12 ക്ലാസ്സുകളുടെ പരീക്ഷ രാവിലെ 10 .30 ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റിൽ ആയിരിക്കും നടത്തുക എന്ന ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യം വന്നാൽ പരീക്ഷ ടൈംടേബിൾ സിസ്റ്റത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും ബോർഡ് വ്യക്തമാക്കി. 204 വിഷയങ്ങളിലായി ഏകദേശം 46 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. മൂല്യനിർണയം കൃത്യസമയത്ത് നടത്തുന്നതിനായി ആവശ്യമായ എല്ലാ മുമുന്നൊരുക്കങ്ങളും നടത്തുമെന്ന് ബോർഡ് വ്യക്തമാക്കി.ആറുമാസം മുമ്പേ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചത് വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ഏറെ ആശ്വാസവുമായി.
